തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഭാഷയിലും പെരുമാറ്റത്തിലും മര്യാദ വേണം';എംഎം മണിക്കെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് ഐഎഎസ് അസോസിയേഷന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമയ്‌ക്കെതിരെ മുൻ വൈദ്യുതി മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി നടത്തിയ പരാമർശത്തെ അപലപിച്ച് കേരള ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ.

മുഖ്യമന്ത്രിക്ക് ഐഎഎസ് അസോസിയേഷൻ കത്തയച്ചിട്ടുണ്ട്. എംഎൽഎയിൽ നിന്ന് ഉണ്ടായ പരാമർശം ദൗർഭാഗ്യകരം ആണ്. വിമർശനങ്ങളോട് തുറന്ന മനസാണ്. എന്നാൽ വിമർശിക്കുമ്പോൾ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകൾ ഉണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അസോസിയേഷൻ വ്യക്തമാക്കി.

mm mani

ആ ഹൃദയവും അമ്പും തരൂരിന് തന്നെ; അസാധുവോട്ടിലെ അസാധാരണമായ സംഭവംആ ഹൃദയവും അമ്പും തരൂരിന് തന്നെ; അസാധുവോട്ടിലെ അസാധാരണമായ സംഭവം

എംഎൽഎയിൽ നിന്ന ഉണ്ടായ പരാമർശം സംസ്ഥാനത്തെ മുഴുവൻ ഐഎഎസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം തകർക്കുന്നതാണ്. എംഎൽഎ പരാമർശം പിൻവലിക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും മുഖ്യമന്ത്രി ഇടപെടണം എന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി.അശോക്, സെക്രട്ടറി എം.ജി.രാജമാണിക്യം എന്നിവർ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഭൂവിഷയത്തിൽ സിപിഎം സമരത്തിലെ പ്രസംഗത്തിനിടെ സബ്കളക്ടറെ മണി തെമ്മാടി എന്ന് വിളിച്ചിരുന്നു.

മുഖ്യമന്ത്രി നിർദേശിച്ചിട്ടും മുഖ്യമന്ത്രിയെ പറ്റി മൈതാന പ്രസംഗം നടത്തിയാൽ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ഇവിടുത്തെ സബ് കലക്ടർ. അത് ഞങ്ങൾക്ക് പൊറുക്കാൻ പറ്റുന്ന കാര്യമല്ല. അയാൾ യുപിക്കാരനോ മധ്യപ്രദേശുകാരനോ ആണെന്നാണ് പറഞ്ഞത്. ഇത് കേരളമാണെന്ന് ഐഎഎസ് അല്ല ഏത് കുന്തമായാലും മനസ്സിലാക്കിയില്ലെങ്കിൽ അത് മനസ്സിലാക്കി കൊടുക്കാനുള്ള നടപടികൾ ഞങ്ങളെടുക്കും എന്നായിരുന്നു മണിയുടെ പ്രസംഗം.

ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമയെ ഉദ്ദേശിച്ചായിരുന്നു മണിയുടെ പ്രസം​ഗം. ദേവികുളത്ത് സിപിഎം സംഘടിപ്പിച്ച ആർഡിഒ ഓഫിസ് വളയൽ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ പരാമർശം.
ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നത്തിൽ റവന്യു വകുപ്പിന്റെ നടപടി നിർത്തിവക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അവഗണിച്ച് ഇടുക്കി കലക്ടറും ദേവികുളം സബ് കലക്ടറും നടപടികൾ തുടരുകയാണ് എന്നായിരുന്നു മണി പറഞ്ഞത്.

അതേസമയം, കഴിഞ്ഞാഴ്ച മണി നടത്തിയ പ്രസം​ഗവും വിവാദമായിരുന്നു. ‍മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെയായിരുന്നു പരാമർശം.
മൂന്നാറിൽ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മണിയുടെ വിവാദ പരാമർശം. പാർട്ടിയുടെ ബാനറിൽ 15 വർഷം എംഎൽഎ ആകുകയും അതിന് മുൻപ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രൻ പാർട്ടിയെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും എംഎം മണി പറഞ്ഞു.

Thiruvananthapuram
English summary
Kerala IAS Officers Association has condemned the remarks made by MLA MM Mani against sub collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X