• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെറ്റുതിരുത്തി കെഎസ്ആര്‍ടിസി; രേഖകളൊന്നും വേണ്ടിവന്നില്ല, രേഷ്മയുടെ കണ്‍സെഷന്‍ വീട്ടിലെത്തി

Google Oneindia Malayalam News

തിരുവനന്തപുരം: കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി കണ്‍സെഷന് വേണ്ടിയെത്തിയ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. പിതാവിനെ ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ നടപടിയും പൊലീസ് കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചിരുന്നു. അഞ്ച് ജീവനക്കാരെയാണ് കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തത്.

1

ഇപ്പോഴിതാ കണ്‍സെഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ തെറ്റുതിരുത്തിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി. ബിരുദ വിദ്യാര്‍ത്ഥിനിയായ രേഷ്മയുടെ പുതുക്കിയ കണ്‍സെഷന്‍ ടിക്കറ്റ് കെ എസ് ആര്‍ ടി സി വീട്ടില്‍ എത്തിച്ചു. ഇതിന് വേണ്ടി വിദ്യാര്‍ത്ഥിനിയാണെന്ന് തെളിയിക്കേണ്ട രേഖകളോ കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ ഒന്നും തന്നെ രേഷ്മയ്ക്ക് നല്‍കേണ്ടി വന്നിട്ടില്ല.

2

ഒരാഴ്ച മുമ്പാണ് ഈ വിവാദ സംഭവം നടന്നത്. അന്ന് പിതാവ് പ്രേമനെ ജീവനക്കാര്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. കണ്‍സെഷന്‍ പുതുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കോഴിസ് സര്‍ട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ക്രൂര മര്‍ദ്ദനമാണ് പിതാവിന് ഏല്‍ക്കേണ്ടി വന്നത്.

3

സംഭവത്തിന് പിന്നാലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സി പി മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

4

സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയോടും പിതാവിനോടും ഖേദം പ്രകടിപ്പിച്ച് കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് കെ എസ് ആര്‍ ടി സി കാട്ടാക്കട യൂണിറ്റില്‍ ഉണ്ടായതെന്നും പ്രസ്തുത സംഭവത്തില്‍ ഞാന്‍ അതീവമായി ഖേദിക്കുന്നെന്നും ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു.

5

പ്രതിമാസം ലഭിച്ച 1.86 ലക്ഷം ഇനി ഇല്ല, കെഎസ്ആർടിസിക്ക് മുട്ടൻപണി; ജുവലറി പരസ്യം പിന്‍വലിച്ചുപ്രതിമാസം ലഭിച്ച 1.86 ലക്ഷം ഇനി ഇല്ല, കെഎസ്ആർടിസിക്ക് മുട്ടൻപണി; ജുവലറി പരസ്യം പിന്‍വലിച്ചു

ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആര്‍.ടി.സി എന്ന മഹാ പ്രസ്ഥാനത്തില്‍... കുറേയേറെ വിഷയങ്ങള്‍ സാമ്പത്തികം, ഭരണം, സര്‍വീസ് ഓപ്പറേഷന്‍, മെയിന്റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം... തുടങ്ങിയ മേഖലകളില്‍ കാലങ്ങളായി നിലനിന്നു പോന്നിരുന്നു.

6

കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഏറെക്കുറെ വിഷയങ്ങള്‍ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റില്‍ യാത്രാ കണ്‍സഷന്‍ പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്...

7

ഇത്തരത്തില്‍ ഒരു വൈഷമ്യം ആ പെണ്‍കുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും നേരിടേണ്ടി വന്നതില്‍ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു... ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം എന്ന് ഏവരും മനസ്സിലാക്കണം...

8

കുരുക്ക് അഴിയാതെ കോൺഗ്രസ്; അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ്‍വിജയ സിം​ഗും? മത്സരിച്ചേക്കുമെന്ന് സൂചനകുരുക്ക് അഴിയാതെ കോൺഗ്രസ്; അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ്‍വിജയ സിം​ഗും? മത്സരിച്ചേക്കുമെന്ന് സൂചന

അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല... ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിന്റെയും ഗവണ്‍മെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

9

കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാര്‍ത്ഥ്യബോധം നമുക്കേവര്‍ക്കും ഉണ്ടാകേണ്ടതാണ്, എന്നാല്‍ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്‌നക്കാര്‍ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കില്‍ ഈ സ്ഥാപനത്തില്‍ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും എം ഡി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്എന്റെ ഐ ഫോൺ 14 പ്രോയും പൊലീസ് കൊണ്ടുപോകല്ലെ എന്നാണ് പ്രാർത്ഥന; പരിഹാസവുമായി ദിലീപ്

Thiruvananthapuram
English summary
KSRTC has brought the revised concession ticket of graduate student Reshma home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X