ഒന്നരക്കോടിയുടെ സ്വര്‍ണവും വെള്ളിയും വില്‍ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി; എവിടെ നിന്ന് കിട്ടി എന്നല്ലേ
കണ്ണൂർ: കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് ചെറിയ രീതിയിൽ അയവു വരുത്താൻ പുതിയ നടപടിയുമായി കെഎസ് ആർടിസി. 338 പവൻ സ്വർണാഭരണങ്ങളും 1942.109 ഗ്രാം വെള്ളിയും കെഎസ്ആർടിസി ലേലം ചെയ്യാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. കടക്കെണിയിൽ പെട്ട കെഎസ്ആർടിസിക്ക് ഇതൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. യാത്രക്കാർ മറന്നുവെച്ച പൊന്നും വെള്ളിയും ആണ് വിൽക്കാനൊരുങ്ങുന്നത്..
2012 ഒക്ടോബർ മുതൽ 2022 ആഗസ്റ്റ് വരെ സംസ്ഥാനത്ത് ഉനീളമുള്ള ബസുകളിൽനിന്നും ബസ് സ്റ്റാൻഡുകളിൽ നിന്നും ഡിപ്പോകളിൽ നിന്നും കളഞ്ഞുകിട്ടിയ 338 പവൻ സ്വർണാഭരണങ്ങളും 1942.109 ഗ്രാം വെള്ളിയുമാണ് ലേലം ചെയ്യാൻ തീരുമാനിച്ചത്. ഏകദേശം 1.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് 10 വർഷത്തിനിടെ കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് കളഞ്ഞുകിട്ടിയതെന്നാണ് റിപ്പോർട്ട് മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉടമസ്ഥനും അവകാശികളും തിരഞ്ഞെത്താത്ത ആഭരണങ്ങളാണ് ഇവ. ഏറെക്കാലമായി ഇവ ലോക്കറിൽ സൂക്ഷിച്ച് വെച്ചിരിക്കുക ആയിരുന്നു. നേരത്തെ 2016ൽ ആഭരണങ്ങൾ ലേലം ചെയ്തപ്പോൾ 70 ലക്ഷത്തോളവും 2007ൽ 6.45 ലക്ഷവും കോർപറേഷന് ലഭിച്ചിരുന്നു. മോട്ടോർ വെഹിക്കിൾ ആക്ടും ഹാൻഡ് ബുക്ക് ഓഫ് കൊമേഴ്സ്യൽ അക്കൗണ്ട്സ് പാർട്ട് ഒന്നും പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചാണ് ലേലം നടത്തുക. ബസുകളിൽ കളഞ്ഞു ലഭിക്കുന്ന ആഭരണങ്ങൾ കണ്ടക്ടർമാർ ഡിപ്പോയിൽ ഏൽപിക്കുകയാണ് ചെയ്യാറുള്ളത്. ഉടമസ്ഥൻ അന്വേഷിച്ചുവരുന്നുണ്ടോ എന്ന് നോക്കി ഒരുമാസം ഇവ ഡിപ്പോയിൽ ഉണ്ടാവും. യഥാർഥ ഉടമ തെളിവുകളും യാത്രാടിക്കറ്റും സഹിതം വന്നാൽ ആഭരണങ്ങൾ തിരിച്ചുനൽകും.

200 രൂപ ബോണ്ടും ആഭരണമൂല്യത്തിന്റെ 10 ശതമാനം സ്റ്റോറേജ് ഫീസും നൽകണം. ഉടമസ്ഥനില്ലാത്ത സ്വർണവും വെള്ളിയും തിരുവനന്തപുരം ട്രാൻസ്പോർട്ട് ഭവനിലെത്തിച്ച് ലോക്കറിൽ സൂക്ഷിക്കും. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ഡിപ്പോ പരിധിയിൽ നിന്നും സംസ്ഥാനത്തിനുപുറത്ത് സർവിസ് നടത്തുന്ന ബസുകളിൽനിന്നും ലഭിച്ച ആഭരണങ്ങളാണ് ലേലം ചെയ്യുന്നത്.

2019 ൽ ഇവ ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. ആ സമയത്ത് കെഎസ്ആർടിസി വലിയ പ്രതിസന്ധിയിൽ ആയിരുന്നു. എന്നാൽ 2019ൽ ലേലം ചെയ്യാൻ സാധിച്ചിരുന്നില്ല . സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കെടുപ്പ് നടത്തിയെങ്കിലും ലോക്ഡൗണിനെ തുടർന്ന് ലേലം നടന്നില്ല. സെപ്റ്റംബർ 30ന് തിരുവനന്തപുരം ട്രാൻസ്പോർട്ട് ഭവനിലാണ് ലേലം.

സ്റ്റോറി ടെല്ലിംഗ് ആപ്പിനായി 10,000-ത്തോളം കോഡുകളാണ് ഹന സ്വന്തം കൈകൊണ്ട് എഴുതിയത്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്ന ഒരു ഡോക്യുമെന്ററി കണ്ടതില്‍ നിന്നാണ് തനിക്ക് ഇത്തരമൊരു ആശയം തോന്നിയതെന്ന് ഹന പറയുന്നു. മാതാപിതാക്കള്‍ തിരക്കിലായാലും ഈ ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ക്ക് അവരുടെ ശബ്ദത്തില്‍ കഥകള്‍ കേട്ടുറങ്ങാമെന്ന് ഈ കുട്ടി ഡെവലപ്പര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications