നിയമസഭ തിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 14 സീറ്റും പിടിക്കും, ഭരണത്തുടര്‍ച്ച ഉറപ്പ്: കടകംപള്ളി
തിരുവനനന്തപുരം: കേരളത്തില്‍ ഇടത് സര്‍ക്കാറിന്‍റെ തുടർ ഭരണത്തിനുള്ള താത്പര്യം വോട്ടർമാരിലുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴക്കൂട്ടത്ത് ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പ്. പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ ഉയരുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം
മണ്ഡലത്തില്‍ ഇത്തവണ തന്റെ ഭൂരിപക്ഷം വർധിക്കും. കഴക്കൂട്ടത്തെ ജനത ഇടതുപക്ഷത്തെ നേരത്തെ തന്നെ സ്വീകരിച്ച് കഴിഞ്ഞു. ജനങ്ങളുടെ പൾസ് മെയ് രണ്ടിന് വ്യക്തമാകും. ശ്രദ്ധേയമായ മത്സരം നടക്കുന്ന നേമത്തും ഇടതുപക്ഷം നല്ല വിജയം നേടും. കെ മുരളീധരനിലൂടെ യു ഡി എഫ് അവരുടെ വോട്ട് പിടിച്ചാൽ വി ശിവൻ കുട്ടി ജയിക്കും. കഴിഞ്ഞ തവണ അവിടെ യുഡിഎഫ് വോട്ട് കച്ചവടം നടത്തി. ബി ജെ പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന തെരഞ്ഞടുപ്പാകും ഇത്തവണത്തേത്. ഇത്തവണ ജില്ലയിൽ 14 സീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനമാണ് പ്രധാന ചർച്ച എന്ന് കടകംപള്ളി ആവർത്തിച്ചു. എതിരാളികൾ ഉന്നയിച്ചത് പോലുള്ള വിഷയങ്ങളെ അല്ല ജനം മുഖവിലയ്ക്ക് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേമം ഇത്തവണ ഇടതുമുന്നണി തിരികെ പിടിക്കുമെന്നായിരുന്നു മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയത്.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍