• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ജയിച്ചാൽ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്; തോറ്റെന്നും വച്ച് ഇടാണ്ടിരിക്കാൻ പറ്റോ..' വൈറലായി 'തോറ്റ' വിദ്യ

തിരുവനന്തപുരം: ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കളെ സ്ഥാനാര്‍ത്ഥികളായി എല്‍ഡിഎഫ് സംസ്ഥാനത്തുടനീളം രംഗത്തിറക്കിയിരുന്നു. ഇടത് തംരഗത്തില്‍ പലരും മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.

cmsvideo
  തോറ്റതില്‍ വ്യക്തിപരമായി യാതൊരു സങ്കടവുമില്ല

  തിരുവനന്തപുരം ജില്ലയിലെ ജഗതി നഗരസഭാ വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട യുവനേതാവാണ് വിദ്യ. തോല്‍വി ഏറ്റുവാങ്ങിയപ്പോഴും ഇടത് വിജയം ആഘോഷിച്ചുളള വിദ്യയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

  ജഗതി ഒരു പരീക്ഷണം ആയിരുന്നു

  ജഗതി ഒരു പരീക്ഷണം ആയിരുന്നു

  വിദ്യ അർജുന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' 52 സീറ്റുമായി തിരുവനന്തപുരം നഗരസഭയും ആകെ ചുവന്ന് കേരളവും ഇടത് പക്ഷത്തിന് അഭിമാനിക്കാൻ ഇതിൽ പരം മറ്റെന്തു വേണം. തോൽവിയിൽ വ്യക്തിപരമായി തെല്ലും വിഷമം ഇല്ല. തുടക്കം മുതലേ ഏറെ പരുവപ്പെടുത്തി എടുത്ത ഒന്നാണ് ജഗതിയിൽ ഉണ്ടാകാൻ ഇടയുള്ള പരാജയം. പക്ഷെ ജഗതിയിൽ പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം പൂർണമാക്കാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ട്. ജഗതി ഒരു പരീക്ഷണം ആയിരുന്നു.

  തോൽവിയിൽ ഒന്നും തളർന്ന് പോകില്ല

  തോൽവിയിൽ ഒന്നും തളർന്ന് പോകില്ല

  ചിലർ ഒകെ പറയുന്നുണ്ട് ജയിച്ചു നിന്ന ആളെ വെറുതെ നിർത്തി തോൽപിച്ചു എന്ന്, പാർട്ടിയാണ് വിദ്യയെ രൂപപ്പെടുത്തിയത്. പാർട്ടി നൽകിയതാണ് ഇപ്പൊ ഉള്ള ഐഡന്റിറ്റി. കോണ്ഗ്രസ്കാരെ പോലെ തോൽക്കാൻ വേണ്ടി ഞങ്ങൾ മത്സരിക്കാറില്ലല്ലോ അതുകൊണ്ട് തന്നെയാണ് പാർട്ടി അവിടെ നിർത്തിയതും. പക്ഷെ തോൽവിയിൽ ഒന്നും തളർന്ന് പോകില്ല, കൂടുതൽ സമയം സംഘടന പ്രവർത്തനത്തിനായി എന്നെ കരുത്തുന്നുള്ളൂ.

  ന്റെ സഖാക്കളാണ് ആത്മബലം

  ന്റെ സഖാക്കളാണ് ആത്മബലം

  തോൽവിയിൽ അല്ല കൂടെ നിൽക്കുന്നവരുടെ സ്നേഹത്തിലാണ് ഇടക്കിടെ പതറി പോകുന്നത്. പരാജയത്തിൽ തളർന്നു പോകരുത് എന്ന് പറഞ്ഞു വിളിച്ചു കൂടെ ചേർത്ത് നിർത്തുന്ന ന്റെ സഖാക്കളാണ് ആത്മബലം. തൈക്കാട് ഉള്ള ന്റെ ജനങ്ങൾക്കാണ് കൂടുതൽ വിഷമം, എല്ലാവരുടെയും മെസ്സേജുകൾക്കും കാളുകൾക്കും മറുപടി നൽകുവാൻ സാധിച്ചിട്ടില്ല. ഇതു വരെ കണ്ടിട്ടു പോലും ഇല്ലാത്ത പലരുടെയും വിളികൾ നൽകിയ പിന്തുണ വലുതാണ്.

  ജയിച്ചവരാണ് ഞങ്ങൾ

  ജയിച്ചവരാണ് ഞങ്ങൾ

  തൈക്കാട് നിങ്ങൾ നൽകിയ വലിയ വിജയത്തിന് നന്ദി. സന്തോഷം ഉണ്ട് കഴിഞ്ഞ 5 വർഷം ഞങ്ങൾ കൂടി ചെയ്ത പ്രവർത്തനങ്ങളുടെ അംഗീകാരം ആണല്ലോ 52 സീറ്റിലെ വലിയ വിജയം എന്നതിൽ. അതുകൊണ്ട് തന്നെ ജയിച്ചവരാണ് ഞങ്ങൾ എന്നെ കരുത്തുന്നുള്ളൂ. ജഗതിയിലെ സഖാക്കളോടും എന്നെ വിശ്വസിച്ച 1377 ജനങ്ങൾക്കും സ്നേഹം. പിന്നെ ഇത്രയും വർക്കിട്ട ജഗതീഷ് ചേട്ടനും ബാക്കി സഖാക്കളോടും. നിങ്ങൾക്ക് പുഞ്ചിരി നൽകാൻ ആയില്ല.

  തോറ്റന്നും വച്ച് ഇടാണ്ടിരിക്കാൻ പറ്റോ

  തോറ്റന്നും വച്ച് ഇടാണ്ടിരിക്കാൻ പറ്റോ

  വ്യക്തിപരമായി ഏറെ സന്തോഷം നൽകുന്ന ഒരുപാട്‌ വിജയങ്ങൾ ഉണ്ട് കുറെ അനിയത്തി കുട്ടിമാർ ഏറെ പ്രിയരായുള്ള സഖാക്കൾ. നിങ്ങളുടെ ടീം മിസ്സ് ചെയ്യും. ചിലരുടെ പരാജയങ്ങൾ ഏറെ വിഷമിപ്പിക്കുന്നും ഉണ്ട് പുഷ്പ ആന്റിയും ബിന്ദു ചേച്ചിയും അക്ഷയയും ഒക്കെ അതിൽ ചിലർ. എങ്കിലും എല്ലാവർക്കും ആശംസകൾ. വരും ദിവസങ്ങളിൽ സമരവീഥികളിൽ കണ്ട് മുട്ടാം.... നമ്മൾ അല്ലാതെ മറ്റാര് സഖാക്കളെ. Ps: ജയിച്ചാൽ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്. തോറ്റന്നും വച്ച് ഇടാണ്ടിരിക്കാൻ പറ്റോ''

  Thiruvananthapuram

  English summary
  Local Body Election: LDF's Jagathy Ward Candidate Vidhya Arjun's note on defeat goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X