തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലക്കി ബില്‍ ആപ്പ്; ഒടുവില്‍ സമ്മാനത്തുക കൈമാറി ധനവകുപ്പ്; 7 ലക്ഷം അക്കൗണ്ടിലേക്ക്‌

Google Oneindia Malayalam News

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച 'ലക്കി ബിൽ' ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക ധനവകുപ്പ് നൽകാത്തത് വലിയ വിവാദമായിരുന്നു. തുക ലഭിക്കുന്നതിനായി കിളിമാനൂർ സ്വദേശി സുനിൽ കുമാറിനാണ് സമ്മാനത്തുക കിട്ടാതിരുന്നത്.

സമ്മാനത്തുകയ്ക്കായി സുനിൽ കുമാർ ജി.എസ്.ടി വകുപ്പിനെ സമീപിരുന്നു, എന്നാൽ സസാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വിഷയം വലിയ രീതിയിൽ ചർച്ചയായി. വിവാദത്തിലേക്കെത്തിയപ്പോൾ പരിഹാരവുമായി ധനവകുപ്പ് രം​ഗത്തെത്തിയിരിക്കുകയാണ്.

1

സുനിൽ കുമാറിന് സമ്മാനത്തുകയായ 1ലക്ഷം കിട്ടാത്ത സംഭവം വാർത്തയാവുകയും സോഷയ്ൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു, ഇപ്പോൾ ഇദ്ദേഹത്തിന് സമ്മാന തുക കൈമാറിയിരിക്കുകയാണ് ധന വകുപ്പ്, നികുതി കുറച്ചുള്ള 7 ലക്ഷം രൂപ വിജയിയുടെ അക്കൗണ്ടിൽ എത്തി എന്നാണ് റിപ്പോർട്ട്. 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് പ്രതിമാസ നറുക്കെടുപ്പിലൂടെ കിളിമാനൂർ സ്വദേശിക്ക് ലഭിച്ചത്. ‌

അധികാരം മാത്രം പോര, തലപ്പത്ത് മക്കളും വേണം; ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 'മക്കള്‍ മയം'അധികാരം മാത്രം പോര, തലപ്പത്ത് മക്കളും വേണം; ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 'മക്കള്‍ മയം'

2

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്ലുകൾ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് ലക്കി ബിൽ ആപ്പ് പുറത്തിറക്കിയത്. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ വലിയ സ്വീകാര്യതയാണ് ലക്കി ബിൽ ആപ്പിന് ഉണ്ടായത്. ആദ്യ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം കിളിമാനൂർ സ്വദേശി സുനിൽ കുമാറിന് ലഭിക്കുകയും ചെയ്തു.

'അതിജീവിതയുടെ ആ ഒരു സ്പിരിറ്റുണ്ടല്ലോ, അതുതകരാതെയാണ് നമ്മള്‍ നോക്കേണ്ടത്'; അഞ്ജലി മേനോന്‍ പറയുന്നു

3

30 ദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യുമെന്നാണ് സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ സമ്മാനം ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സമ്മാന തുക സുനിവിന് ധനവകുപ്പിൽ നിന്ന് ലഭിച്ചില്ല. കാശിനായി ജി എസ് ടി വകുപ്പിനെ ബന്ധപ്പെടുമ്പോള്‍ ട്രഷറിയില്‍ പണം ഇല്ലെന്നും ഉണ്ടാകുമ്പോള്‍ അറിയിക്കാമെന്നുമാണു മറുപടി എന്ന് സുനില്‍ കുമാര്‍ പറയുന്നു.

മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌

4

എന്നാല്‍ സുനില്‍ കുമാര്‍ സമ്മാനത്തുകയായ 10 ലക്ഷം രൂപയ്ക്കു വേണ്ടി 2 മാസമായി ജി എസ് ടി വകുപ്പിനെ ബന്ധപ്പെട്ടിരുന്നു, എന്നാൽ പണം കിട്ടിയില്ല. തിരുവനന്തപുരത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നു ഷോപ്പിംഗ് നടത്തിയതിന്റെ ബില്‍ ആണ് ആപ്പ് വഴി സുനില്‍ കുമാര്‍ നല്‍കിയിരുന്നത്. സെപ്റ്റംബര്‍ 5 ന് ആയിരുന്നു ലക്കി ബില്‍ ആപ്പിന്റെ ആദ്യ നറുക്കെടുപ്പ്. പിറ്റേന്ന് തന്നെ സമ്മാനം അടിച്ചതായി സുനില്‍ കുമാറിന് സന്ദേശമെത്തി. പത്രങ്ങളില്‍ പരസ്യവും വന്നിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനകം സമ്മാനത്തുക നല്‍കം എന്നും അറിയിച്ചിരുന്നു. എന്നാൽ കിട്ടില്ല. സംഭവം ചർച്ച ആയതോടെയാണ് പണം കൈമറിയത്

Thiruvananthapuram
English summary
Lucky Bill: Finance Department handed over the lucky bill first prize money to Sunil Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X