മദ്യപിച്ചത് ചോദ്യം ചെയ്ത മകനെ അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ചു, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ആത്മഹത്യയായി എഴുതി തള്ളേണ്ടിയിരുന്ന ഒരു കേസ് കൊലപാതകമായിരുന്നെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് പള്ളിച്ചല്‍ അയണിമൂട് സ്വദേശികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് അയണിമൂട് മുക്കലമ്പാട് വീട്ടില്‍ രാജേഷ് കുമാര്‍ (26) എന്ന യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചിരുന്നു.
രാജേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം പൊലീസ് പോലും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇയാളുടെ വീടിന് സമീപത്ത് നിന്നും പെട്രോള്‍ കുപ്പി കണ്ടെത്തിയതോടെ ആത്മഹത്യയില്‍ നിന്നും കൊലപാതകത്തിലേയ്ക്ക് സംശയം നീണ്ടു. കൊല ചെയ്തതാകട്ടേ രാജേഷിന്റെ പിതാവ് ഭുവനചന്ദ്രന്‍ നായരും.

മദ്യപിച്ച് ബഹളം ഉണ്ടാക്കുന്ന അച്ഛനോട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ രാജേഷ് പറഞ്ഞിരുന്നു. ഇതിലുള്ള പകമൂലം രാത്രി ഉറങ്ങിക്കിടന്ന രാജേഷിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കത്തിയ്ക്കുകയായിരുന്നു ഭുവനചന്ദ്രന്‍. കിടപ്പുമുറിയുടെ ജനാല തുറന്നാണ് പെട്രോള്‍ അകത്തേയ്ക്ക് ഒഴിച്ചത്. പിണങ്ങിപ്പോയ ഇയാള്‍ കൊലയ്ക്ക് ശേഷം പഴയ സ്ഥലത്തേയ്ക്ക് തന്നെ മടങ്ങി.
90 ശതമാനം പൊള്ളലേറ്റ രാജേഷ് ആശുപത്രിയില്‍ വച്ച് മരിച്ചു. മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഭുവനചന്ദ്രന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. രാജേഷിന്റെ കിടപ്പുമുറിയ്ക്ക് സമീപത്ത് നിന്നും സുഹൃത്തുക്കള്‍ പെട്രോള്‍ കുപ്പി കണ്ടെത്തി. പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് ഭുവന ചന്ദ്രന്‍ നായരെ വീണ്ടും ചോദ്യം ചെയ്തു. ഇയാള്‍ പരസ്പര വിരുദ്ധമായി മൊഴി നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊലപാതകം തെളിയുകയും ചെയ്തു.












Click it and Unblock the Notifications