തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊള്ളലേറ്റ രോഗി ചികിത്സ കിട്ടാതെ മരിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പൊള്ളലേറ്റ് മണിയ്ക്കൂറുകളോളം ആശുപത്രിയ്ക്ക് സമീപം ചികിത്സ കിട്ടാതെ കിടന്ന രോഗി മരിച്ചു. പുനലൂരിലെ ഒരു ഹോട്ടല്‍ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ശേഖര്‍(55) ആണ് മരിച്ചത്. ഇന്ന് (ജൂണ്‍ 18) പുലര്‍ച്ചെ മുതല്‍ ഇയാള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയ്ക്ക് മുന്നില്‍ പൊള്ളലേറ്റ് കിടക്കുകയയായിരുന്നു.

എന്നാല്‍ പൊള്ളലേറ്റ രോഗിയെ ആശുപത്രിയിലെത്തിയ്ക്കാന്‍ ആരും തയ്യാറായില്ല. വയറും നെഞ്ചും ഉള്‍പ്പടെ ശരീര ഭാഗങ്ങള്‍ ഗുരുതരമായി പൊള്ളിയ നിലയിലായിരുന്നു രോഗി. ഇടയ്ക്ക് വെള്ളം വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ട് കൊണ്ടിരുന്നു. പിന്നീട് ഇക്കാര്യമറിഞ്ഞ് ഏഷ്യനെറ്റ് ന്യൂസ് സംഘം ആശുപത്രി പരുസരത്ത് എത്തിയതോടെയാണ് രോഗിയെ ആശുപത്രിയിലാക്കാന്‍ അധികൃതര്‍ തയ്യാറായത്.

Thiruvananthapuram

എന്നാല്‍ 60 ശതമാനത്തിലേറെ പൊള്ളലേറ്റ രോഗി ഉച്ചയോടെ മരിച്ചു. വെറും നിലത്ത് കിടന്ന് അണുബാധയുണ്ടാക്കിയിരുന്നു. അതേസമയം ഒരാഴ്ച മുമ്പ് ഇയാളെ മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്റ്റൗ പൊട്ടിത്തെറിച്ച് അപകടമുണ്ടായതാണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മദ്യം ദേഹത്തൊഴിച്ച് തീ കൊളുത്തിയതാണെന്ന് ഹോട്ടലുകാരും പറയുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ആശുപത്രി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തേയ്ക്ക് പോയതാണെന്നാണ് പറയുന്നത്. എന്നാല്‍ എഴുനേറ്റ് നില്‍ക്കാന്‍ പോലുമാകാത്ത രോഗി എങ്ങനെ മെഡിക്കല്‍ കൊളെജില്‍ നിന്ന് പുറത്ത് കടന്നുവെന്നത് അവ്യക്തം.

Thiruvananthapuram
English summary
Man burn to death in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X