• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കുപ്രസിദ്ധ മോഷ്ടാവ് മായാവി അരുണും കൂട്ടാളിയും തിരുവനന്തപുരത്ത് പിടിയിൽ; പിടിയിലായത് നിരവധി കേസുകളിലെ പ്രതികൾ...

  • By Desk

തിരുവനന്തപുരം: വീടുകൾ കുത്തിപ്പൊളിച്ച് പണവും സ്വർണവും കവരുന്ന കവർച്ചാ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയിൽ. പൂങ്കുളം ചിത്രാ ആശുപത്രിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന നെട്ടയം മണികണ്ഠേശ്വരം പന്നികുഴിക്കര വേറ്റിക്കോണം ബീനാ ഭവനിൽ വേറ്റിക്കോണം അരുൺ എന്ന മായാവി അരുൺ (31), കൂട്ടാളി ചാക്ക ഐ.ടി.ഐയ്ക്ക് സമീപം മൈത്രി നഗറിൽ സുധീർ (42)എന്നിവരെയാണ‌് മണ്ണന്തല പൊലീസ‌് പിടികൂടിയത‌്.

പോത്തൻകോട് മദ്യപ സംഘം മർദിച്ച് റോഡിൽ തള്ളിയ യുവാവ് മരിച്ചു, നാലംഗ സംഘത്തിനായി തെരച്ചിൽ

കുടപ്പനക്കുന്ന് പാതിരപ്പള്ളി പുലിപ്ര ശിവമംഗലം വീട്ടിൽ അതുൽ മോഹനന്റെ വാടകവീട‌് പൊളിച്ച് മൂന്ന് പവനും പണവും കവർന്ന കേസ‌്, ശ്രീകാര്യം ചെല്ലമംഗലം വെഞ്ചാവോട് ശ്രീനഗർ അജിത്ത് ലൈനിൽ ഐശ്വര്യയിൽ ശ്രീധരൻപിള്ളയുടെ മകൻ വിനുരാജിന്റെ വീട്പൊളിച്ച് 18 പവൻ, വാച്ച‌് എന്നിവ കവർന്ന കേസ‌്, ശ്രീകാര്യം എൻജിനിയറിങ‌് കോളേജിനടുത്ത പുളിയ്ക്കൽ ക്ഷേത്രത്തിന് സമീപത്തെ വീട് കുത്തിപ്പൊളിച്ച് പണം കവരൽ, ശ്രീകാര്യം പാങ്ങപ്പാറ പുളിക്കൽ ക്ഷേത്രത്തിന് സമീപം ഇരുനില വീട‌് കുത്തിപ്പൊളിച്ച് പണം കവരൽ ഉൾപ്പെടെ അടുത്ത നാളുകളിലുണ്ടായ പത്ത‌് പകൽ കവർച്ചകളാണ് ഇതോടെ തെളിഞ്ഞത്. 2017ൽ പത്തോളം മോഷണം നടത്തിയതിന് ഷാഡോ പൊലീസ് പിടികൂടി എട്ട് മാസത്തിന‌് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയാണ് വീണ്ടും മോഷണം ആരംഭിച്ചത‌്.

മുമ്പ‌് കല്യാണ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയായിരുന്നു മായാവി അരുൺ. വിവാഹ വീടുകളിൽ സഹായിക്കാനെന്ന വ്യാജേന ഇയാളും സംഘവും കടന്നു കൂടും. പലരും വന്നു പോകുന്നതിനാൽ വീട്ടുകാർ ശ്രദ്ധിക്കാതെ വീട്ടിലെ പണവും വിലപിടിപ്പുള്ള സാധനങ്ങളും എവിടെയാണെന്ന് മനസ്സിലാക്കുകയും വീട്ടുകാർ കല്യാണമണ്ഡപത്തിൽ പോകുന്ന തക്കംനോക്കി മോഷണം നടത്തുകയുമായിരുന്നു. പേരൂർക്കട, മ്യൂസിയം, വട്ടിയൂർക്കാവ്, പൂജപ്പുര എന്നീ സ്റ്റേഷനുകളിലായി ഇത്തരത്തിൽ മുപ്പതോളം കേസുകളുണ്ട‌്. ഈ രീതിയിൽ തുടരെ മോഷണം പിടിക്കപ്പെട്ടതിനെ തുടർന്നാണ് ജയിലിൽനിന്നിറങ്ങിയപ്പോൾ പകൽ കറങ്ങി നടന്നുള്ള മോഷണം ആരംഭിച്ചത്.

ആളില്ലാത്ത വീടുകൾ മനസ്സിലാക്കിയശേഷം മതിൽ ചാടിക്കടന്ന് വീട്ടിൽ തന്നെയുള്ള പിക്കാസ്, മൺവെട്ടി, പാര എന്നിവയേതെങ്കിലും ഉപയോഗിച്ച് മുൻഭാഗത്തെ കതക് തകർത്താണ‌് കവർച്ച. മോഷ്ടിക്കുന്ന സ്വർണം ചാക്ക ജംഗ്ഷനു സമീപത്തെ സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ‌്തുവന്നത‌് കൂട്ട് പ്രതിയായ സുധീറായിരുന്നു. കൺട്രോൾ റൂം എ.സി ശിവസുതൻപിള്ള, മണ്ണന്തല എസ‌്.ഐ രാകേഷ്, ശ്രീകാര്യം എസ‌്.ഐ സനോജ്, ഷാഡോ എസ‌്.ഐ സുനിലാൽ, ഷാഡോ എ.എസ്.ഐ.മാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അറസ്റ്റിന‌് നേതൃത്വം നൽകിയത‌്.

Thiruvananthapuram

English summary
Mayavi Arun arrested by police in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X