• search
 • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'എകെജി സെന്ററിലെ എൽകെജി കുട്ടി'; ബിജെപി കൗൺസിലർക്ക് തക്ക മറുപടിയുമായി മേയർ ആര്യ

Google Oneindia Malayalam News

തിരുവനന്തപുരം: എകെജി സെന്ററിലെ എൽകെജി കുട്ടിയെന്ന് പരിഹസിച്ച ബിജെപി കൗൺസിലർക്ക് മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഈ പ്രായത്തിൽ ഈ സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിൽ അതനസുരിച്ച് പ്രവർത്തിക്കാനറിയാമെന്ന് ആര്യ പറഞ്ഞു. അതിനുവേണ്ടിയുള്ള ഒരു സംവിധാനത്തിലൂടെയാണ് താൻ വളർന്ന് വന്നതെന്നും ആര്യ വ്യക്തമാക്കി. നഗരസഭ ഹിറ്റാച്ചികൾ തുരുമ്പെടുത്ത് നശിക്കുന്നു എന്ന ആരോപണത്തിലാണ് ബിജെപി കൗൺസിലറുടെ വിവാദ പരാമർശം.

"താങ്കളുടെ കഴിഞ്ഞ ദിവസത്തെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എകെജി സെന്ററിലെ എൽകെജി കുട്ടിയെ മേയറാക്കിയാൽ ഇങ്ങനെയിരിക്കുമെന്ന് ഒരു പരാമർശം കണ്ടു. ഒരു കാര്യം താങ്കളോട് സൂചിപ്പിക്കാം. ഞാൻ മേയർ ആയിട്ടുണ്ടെങ്കിൽ കഴിഞ്ഞ് ആറു മാസത്തിനിടയിൽ പല ആരോപണങ്ങളും നിങ്ങൾ ഉയർത്തിക്കൊണ്ട് വന്നിട്ടുണ്ട്. ഈ ഘട്ടത്തിലെല്ലാം പ്രായത്തെയും പക്വതെയെയുമെല്ലാം വിമർശിച്ചു. നിങ്ങളുടെ അണികൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെയിടുന്ന മോശമായ കമന്റുകൾ നിങ്ങളെ കാണിച്ചാൽ വീട്ടിലുള്ള അമ്മ പെങ്ങന്മാരെ പോലെ തന്നെയാണല്ലോ ഈ മേയറും എന്ന് നിങ്ങൾക്ക് ഓർമ്മ വരും. അത് ഞങ്ങളുടെ ആൾ ഇട്ടാലും അത് മോശം തന്നെയാണ്. നിങ്ങൾ പറയുന്നതിനാണ് ഇവിടെ നിന്നും മറുപടി കിട്ടുന്നത്," മേയർ പറഞ്ഞു.

ആര്യ മേയർ ആയതിന് ശേഷം പ്രതിപക്ഷം പ്രധാനമായും മേയർക്കെതിരെ ഉയർത്തുന്ന വിമർശനം പ്രായം കുറവ് പക്വതയില്ല എന്നൊക്കെയാണ് എന്ന് സിപിഎം പറയുന്നു. പ്രത്യേകിച്ച് ബിജെപി അംഗങ്ങൾ ഇത്തരത്തിലുള്ള അനാവശ്യ പരാമർശങ്ങളും വിവാദങ്ങളും സൃഷ്ടിക്കുകയാണെന്ന ആരോപണവുമുണ്ട്.

"70 ലക്ഷത്തിന്‍റെ കുട്ടിക്കളി" എന്ന തലക്കെട്ടോടെയാണ് കരമന അജിത്തിന്റെ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്.. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ലെന്ന് കുറിപ്പിൽ ആരോപിക്കുന്നു. ഇത് അന്വേഷിച്ചിറാങ്ങാൻ തീരുമാനിച്ചെന്നും കാരണം എകെജി സെന്ററിലെ എൽകെജി കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകളെന്നും അജിത് കൂട്ടിച്ചേർത്തു.

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

cmsvideo
  തിരുവനന്തപുരം നഗരസഭയിൽ കൈക്കൂലി ആരോപണമോ? | Arya Rajendran Mayor | Oneindia Malayalam

  തുരുമ്പെടുപ്പിക്കുന്നത് എന്തിനാണെന്ന് പൊതുജനം കൂടി അറിയണം. തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡുകളില്‍ ഹിറ്റാച്ചി ആവശ്യം വന്നാല്‍ സാധാരണ ഉപയോഗിക്കുന്നത് ഈ രണ്ട് സ്വന്തം ഹിറ്റാച്ചികളാണ്. "ഹോ.. എന്ത് ഭരണമാണ് മേയര്‍ കുഞ്ഞ് നടത്തുന്നത്... നഗരസഭ ചില്‍ഡ്രന്‍സ് പാര്‍ക്കല്ലെന്നും ഉത്തരവാദിത്വത്തോടെ ജനങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ട സ്ഥലമാണെന്നും വിനീതമായി ഞാനൊന്നു ഓര്‍മ്മിപ്പിക്കുന്നു." അജിത് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

  അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

  നവജോത് സിംഗ് സിദ്ധു
  Know all about
  നവജോത് സിംഗ് സിദ്ധു

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  Thiruvananthapuram
  English summary
  Mayor Arya Rajendran mass reply to BJP councilor who teased her age and maturity
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X