'സഖാവേ, ജോലി ഒഴിവുണ്ട്, ആളുണ്ടോ'! കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ആര്യ രാജേന്ദ്രന്റെ കത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ആരോപണം. കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചതായാണ് ആരോപണം.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് അയച്ചിരിക്കുന്നത്. കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കാണ് കരാർ നിയമനം. ഈ കരാർ നിയമനത്തിലേക്കാണ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് ചോദിച്ച് സി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രന്റെ 'ഔദ്യോഗിക' കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി പുറത്താവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണം എന്ന് 'അഭ്യർഥിക്കുന്നു'. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. സംഭവത്തിന് പിന്നാലെ മേയർക്കെതിരെ രൂക്ഷ വിമിമർശനമാണ് ഉയരുന്നത്.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു പുറത്തായതെന്നതും ശ്രദ്ധേയം ആണ്. കത്ത് ചോർത്തിയത് ആനാവൂരിനെ എതിർക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും പറയപ്പെടുന്നു. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമർശനവും ഉയർന്നു. കോർപറേഷനു കീഴിലുള്ള അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. അതേസമയം ഇത്തരമൊരു കത്ത് താൻ ഒപ്പിട്ട് നൽകിയിട്ടില്ലെന്നാണ് ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുമെന്നും മേയർ അറിയിച്ചു.സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ആര്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരികയാണ്. ആര്യ രാജേന്ദ്രന്റെ പേജിലെ പോസ്റ്റുകളിൽ ട്രോൾ പൂരമാണ്. ജോലിയുണ്ടോ സഖാവേ ഒരു ലീവ് എടുക്കാൻ,അടുത്ത അഴിമതി ജോലിയുണ്ട് സഖാക്കളുടെ പട്ടിക തരാമോ', 'ഇനി ശമ്പള വിതരണം പാർട്ടി ഓഫീസിൽ നിന്ന് ആവണം, എന്നിങ്ങനെ പോവുന്നു കമന്റുകൾ.

കത്തിൽ പറഞ്ഞ കാര്യം:
സഖാവേ,
തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുള്ള വിവരം അങ്ങയെ അറിയിക്കുന്നു. ഓൺലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുന്നത്. തസ്തികകളുടെ പേര്, വേക്കൻസി എന്നിവയുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു ഉദ്യോഗാർത്ഥികളുടെ മുൻഗണനാ ലിസ്റ്റ് ലബ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന എന്നാണ് കത്ത്...

സംഭവത്തിൽ ആര്യക്കെതിരെ വിമർശനം രൂക്ഷമാവുകയാണ് . മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം ഇക്കാര്യം മേയർ നിഷേധിക്കുകയാണെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ പതിറ്റാണ്ടുകളായി സിപിഎം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത്. അടിയന്തരമായി സർക്കാർ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും രാജേഷ് പറഞ്ഞു..












Click it and Unblock the Notifications