Get Updates
Get notified of breaking news, exclusive insights, and must-see stories!

മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ; കൊല്ലപ്പെട്ട സിദ്ദിഖ് മയക്കുമരുന്നിന് അടിമയെന്ന് പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തിയ കേസിൽ ഒരു വർഷത്തിന് ശേഷം അമ്മ അറസ്റ്റിൽ. മയക്കുമരുന്ന് ഉപയോഗിച്ച് സ്വന്തം സഹോദരിയെ കടന്നുപിടിച്ചതിനാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. 2020 സെപ്റ്റംബറിലാണ് വിഴിഞ്ഞം സ്വദേശി നാദിറ മകൻ സിദ്ദിഖിനെ വീടിനുള്ളിൽ കൊലപ്പെടുത്തുന്നത്. ആത്മഹത്യ എന്നായിരുന്നു നാട്ടുകാരോടും പൊലീസിനോടും നാദിറ പറഞ്ഞിരുന്നത്. പിന്നീട് വിശദമായ പൊലീസ് അന്വേഷണത്തിലൂടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്.

2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. മയക്കുമരുന്നിന് അടിമയായി ജീവിക്കുന്ന വിഴിഞ്ഞം സ്വദേശി സിദ്ദിഖിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നായിരുന്നു അമ്മ നാദിറ ആദ്യം നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ കൃത്യം ഒരു വർഷത്തിനു ശേഷമാണ് സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുന്നത്.

murder

നാദിറ തന്നെ മകൻ സിദ്ദിഖിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം അമിതമായി മയക്കുമരുന്ന് കഴിച്ചെത്തിയ സിദ്ദിഖ് തൻ്റെ സഹോദരിയെ കയറി പിടിക്കാൻ ശ്രമിച്ചു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട സിദ്ദീഖ് സ്ഥിരം വീട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചത്തെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും വീട്ടുകാരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം സംഭവം ആദ്യം ആത്മഹത്യയാണെന്നാണ് നാദിറ വരുത്തി ത്തീർക്കാൻ ശ്രമിച്ചത്. നാട്ടുകാരോടും പോലീസിനോടും ഇത്തരത്തിലാണ് ഇവർ മൊഴി നൽകിയത്. പിന്നീട് ഇൻക്വസ്റ്റിനും മൃതദേഹം പരിശോധനയ്ക്കും ശേഷം പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിൻ്റെത് കൊലപാതകമാണെന്ന് തെളിയുന്നത്.

പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ വിവരപ്രകാരം സംഭവം ആത്മഹത്യയല്ലെന്നും മനപ്പൂർവ്വം ആരോ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഡോക്ടറും ഇത്തരത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയ്ക്കും മകനും സഹോദരിക്കും പുറമേ ആരും പുറത്തു നിന്ന് വീട്ടിലേക്ക് വന്നിട്ടില്ലെന്ന് കണ്ടെത്തി. പൊലീസിന് ലഭിച്ച വിവരം ശരിയായതോടെ നാദിറയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. വിഴിഞ്ഞം പൊലീസിൻ്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

Recommended Video

cmsvideo
    ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+