പിഡബ്ല്യുഡി ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന; കണ്ടത് ആളില്ലാ കസേരകള്‍
തിരുവനന്തപുരം: പിഡബ്ല്യുഡി പൂജപ്പുര സെക്‌ഷൻ അസി. എൻജിനീയറുടെ ഓഫീസിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. പരാതികളെത്തുടർന്നാണ് ബിൽഡിങ് വിഭാഗത്തിൽ പരിശോധന നടത്തിയത്. മന്ത്രി പരിശോധനയ്ക്ക് എത്തിയപ്പോൾ എഇ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നു.
മന്ത്രി ആവശ്യപ്പെട്ട രേഖകളും ഓഫീസിൽ നിന്നു കിട്ടിയില്ല. ഓഫീസിൽ രണ്ട് ഓവർസിയർമാർ മാത്രമാണുണ്ടായിരുന്നത്. ബിൽഡിങ്സ് വിഭാഗം ചീഫ് എൻജിനീയറോട് സ്ഥലത്തെത്താൻ മന്ത്രി നിർദേശിച്ചു. ഓഫിസിൽ ഉദ്യോഗസ്ഥർ സമയത്തിന് എത്താറില്ല എന്ന് വ്യാപക പരാതി ലഭിച്ചതിനെത്തുടർന്നാണ് മന്ത്രി പരിശോധന നടത്തിയത്.വന്നിട്ടുള്ള പരാതികളിൽ വസ്തുത ഉള്ളതായി പരിശോധിച്ചപ്പോൾ മനസ്സിലായെന്ന് മന്ത്രി പറഞ്ഞു. ബാക്കി കാര്യങ്ങളൊക്കെ പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുക്കുക.

പരിശോധനയിലും വന്നിട്ടുള്ള പരാതികളിൽ ചില കാര്യങ്ങൾ ന്യായമാണെന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. ബാക്കി കാര്യങ്ങൾ പരിശോധിക്കും അതിന്റെ രജിസ്റ്ററാണ് ഇത്. അറ്റന്റൻസ്, രജിസ്റ്റർ, മൂവ്‌മെന്റ് രജിസ്റ്റർ, ഡെയ്‌ലി ക്യാഷ് രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ഇ ഓഫീസ് പ്രോഗ്രസ് രജിസ്റ്റർ, ഇതിൽ ആദ്യ നാലെണ്ണം പരിശോധിച്ചു ഇ ഓഫീസ് പ്രോഗ്രസ് ഒഴികെ. അതിൽ നിന്ന് പരാതികളിൽ ചിലത് വസ്തുതയുണ്ടെന്ന് തോന്നുന്നു. ചീഫ് എഞ്ചിനീയർ കൂടി ഇങ്ങോട്ട് വരേണ്ടതുണ്ട്, മന്ത്രി പറഞ്ഞു.
മുടിയിൽ എണ്ണ തേക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറില്ലേ..എങ്കിൽ സൂക്ഷിക്കണം!
ഓഫീസിൽ എത്തുന്നവരോട് മോശമായി പെരുമാറുന്നു എന്ന പരാതിയും ഉയർന്നിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണ്. ഇത്തരം തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണെന്നും മന്ത്രി റിയാസ് പറഞ്ഞു.
നേരത്തെയും മന്ത്രി ഇത്തരത്തിൽ മിന്നൽ പരിശോധനകൾ നടത്തിയിരുന്നു. റിയാസിന്റെ ഈ നടപടിക്ക് വലിയ ജന സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
തെറ്റുകൾ കണ്ടാൽ അതിനോട് സന്ധി ചെയ്യില്ലെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. റോഡുകളിലെ വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം. റോഡുകളിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികതയില്ലെന്നും പരിശോധന അനിവാര്യം ആണെന്നും തെറ്റുകൾ കണ്ടാൽ അതിനോട് സന്ധി ചെയ്യില്ല എന്നും ആണ് മന്ത്രി പറഞ്ഞത്.. റോഡ് ഏതായാലും കുഴികൾ ഉണ്ടാകാൻ പാടില്ലെന്നു തന്നെയാണ് നിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ആരോഗ്യമന്ത്രി വീണ ജോർജും ഇത് പോലെ മിന്നൽ പരിശോധനകൾ നടത്തിയിരുന്നു.












Click it and Unblock the Notifications