മുട്ടത്തറ മലിനജല സംസ്‌കരണ പ്ലാന്റ് തയ്യാര്‍
തിരുവനന്തപുരം: മുട്ടത്തറയിലെ മലിജല സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനത്തിന് ഒരുങ്ങി. നഗര വികസനമന്ത്രി മഞ്ഞളാംകുഴി അലി പ്ലാന്റ് സന്ദര്‍ശിച്ചു.
ദിവസവും 107 ദശലക്ഷം ലിറ്റര്‍ മലിന ജലം സംസ്‌കരിക്കാന്‍ തക്ക ശേഷിയുള്ളതാണ് മുട്ടത്തറയിലെ പ്ലാന്റ്. നഗരത്തിലെ മലിന ജല ശുദ്ധീകരണം ഇതോടെ എളുപ്പമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2013 നവംബര്‍ 27 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
80 കോടി രൂപയാണ് സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ ചെലവ്. പക്ഷേ നഗരത്തില്‍ നിന്നും മറ്റിടങ്ങളിലേക്കും മലിന ജലം ഇങ്ങോട്ടെത്തിക്കാനുള്ള ചെലവ് കൂടി പരിഗണിക്കുമ്പോള്‍ പദ്ധതി ചെലവ് ഏതാണ് 240 കോടിരൂപയോളം വരും എന്നാണ് കണക്കാക്കപ്പെടുന്നത്.

മന്ത്രിയും സംഘവും മുട്ടത്തറയില്‍
ഉദ്ഘാടനത്തിന് സജ്ജമായ മുട്ടത്തറ മലിജല സംസ്‌കരണ പ്ലാന്റ് നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി സന്ദര്‍ശിക്കുന്നു.

നഗരത്തിന് രക്ഷ
നഗരത്തിലെ ഓടകളെ മലീമസമാക്കുന്ന മലിന ജലം, മുട്ടത്തറയിലെ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വെള്ളത്തിന്റെ പുനരുപയോഗം
മലിന ജലം ശുദ്ധീകരിച്ചതിന് ശേഷം ടോയ്‌ലറ്റ് ആവശ്യങ്ങള്‍ക്കും തോട്ടം നടക്കുന്നതിനും ഉപയോഗപ്പെടുത്തും.

വളവും കിട്ടും
മലിന ജലം ശുദ്ധീകരിച്ചതിന് ശേഷം ലഭിക്കുന്ന സ്ലറി നല്ല വളമാണ്.

മറ്റ് ജില്ലകളിലും
സംസ്ഥാനത്തെ മറ്റ് ജില്ലകളിലും മുട്ടത്തറ പ്ലാന്റിന്റെ മാതൃകയില്‍ മലിനജല സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.












Click it and Unblock the Notifications