രാഹുൽ ഗാന്ധിക്ക് കത്തയച്ചത് ഹൃദയവേദനയാൽ, കോൺഗ്രസ് പുറത്താക്കിയതിൽ ദുഖമില്ലെന്ന് പിഎസ് പ്രശാന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതില്‍ ദുഖമില്ലെന്ന് പിഎസ് പ്രശാന്ത്. പറഞ്ഞ കാര്യങ്ങളില്‍ ഒരു പശ്ചാത്താപവും ഇല്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ പ്രതികരിച്ചു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചു എന്നുളള കെ സുധാകരന്റെ ആരോപണം പിഎസ് പ്രശാന്ത് നിഷേധിച്ചു. താന്‍ ഒരിക്കലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്ത് നിന്ന് കൊണ്ട് തന്നെ ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് കണ്ടുളള ഹൃദയവേദനയിലാണ് താന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു.
സാരിയിൽ അണിഞ്ഞൊരുങ്ങി ഭാവന, ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
രാഹുല്‍ ഗാന്ധിക്ക് കത്ത് എഴുതിയതില്‍ പശ്ചാത്താപം ഇല്ലെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വരണം എന്നും ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കപ്പെടണം എന്നും രാജ്യത്തെ ഇടതുപക്ഷം അടക്കമുളള മതേതര കക്ഷികള്‍ ആഗ്രഹിക്കുന്ന കാലമാണിത്. ഈ സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് തന്നെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതിനെ തുടര്‍ന്നുണ്ടായ ഹൃദയ വേദനയില്‍ ആണ് രാഹുല്‍ ഗാന്ധിക്ക് കത്ത് എഴുതിയത് എന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.

നാളെ പത്ര സമ്മേളനം വിളിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജി പ്രഖ്യാപിക്കാനിരിക്കെ ആയിരുന്നു ഇന്ന് പിഎസ് പ്രശാന്തിനെ പാര്‍ട്ടി പുറത്താക്കിയത്. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് എന്ന് കരുതുന്നതായും അതില്‍ ദുഖമില്ലെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിനുളളില്‍ പിഎസ് പ്രശാന്ത് കലാപക്കൊടി ഉയര്‍ത്തിയത്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയതാണ് പിഎസ് പ്രശാന്തിനെ ചൊടിപ്പിച്ചത്.
Recommended Video
നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി ഗൂഢാലോചന നടത്തി എന്നാണ് പിഎസ് പ്രശാന്ത് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ തനിക്ക് മുന്‍കൈ ഉണ്ടായിരുന്നു. അതോടെ പാലോട് രവി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട ്‌സഹകരിക്കാതെയായി. മാത്രമല്ല തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിനെ കുറിച്ച് പലരോടും പരാതി പറഞ്ഞതായും പിഎസ് പ്രശാന്ത് ആരോപിച്ചു. ഇത് കൂടാതെ കേരളത്തിലെ കോണ്‍ഗ്രസിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കെസി വേണുഗോപാലാണ് എന്നും വേണുഗോപാല്‍ ബിജെപി ഏജന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പിഎസ് പ്രശാന്ത് ആരോപിച്ചു.












Click it and Unblock the Notifications