കാശ്മീരികളില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍; അന്വേഷണം രജൗരിയിലേക്ക്, പ്രത്യേക സംഘത്തെ നിയോഗിക്കും
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കരമനയില്‍ ലൈസന്‍സില്ലാത്ത തോക്കുകളുമായി കാശ്മീരി യുവാക്കള്‍ അറസ്റ്റിലായത്. ആറ് മാസത്തോളമായി കരമനയ്ത്ത് അടുത്തുള്ള നിറമണ്‍ കരയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് അറസ്റ്റിലായ കാശ്മീരി യുവാക്കള്‍. എ ടി എമ്മിലേക്ക് പണം എത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷയ്ക്കായി സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം നിയമിച്ചതാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

കാശ്മീരിലെ രജൗരി ജില്ലയാണ് യുവാക്കളുടെ സ്വദേശം. രജൗരി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ തേടുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ സുരക്ഷ ഉദ്യോഗസ്ഥരായി ഇവരെ തിരഞ്ഞെടുത്ത റിക്രൂട്ടിംഗ് ഏജന്‍സി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ജോലിയെ കുറിച്ചും രജൗരി ജില്ലയിലെ താമസക്കാരാണെന്നും വ്യക്തമാക്കുന്ന രേഖകള്‍ ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. തോക്കും ലൈസന്‍സും വ്യാജമല്ലെന്നും ജോലിക്കായി ആവശ്യം വന്നതോടെ കാശ്മീരില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയതാമെന്നും യുവാക്കള്‍ പറയുന്നു.
രജൗരി ജില്ലാ കളക്ടര്‍ നല്‍കിയെന്ന് പറയുന്ന ലൈസന്‍സും ഇവരുടെ കയ്യില്‍ ഉണ്ട്. ഈ ലൈസന്‍സിന്റെ ആധികാരികതെ കുറിച്ചും ഇവരുടെ മറ്റ് പശ്ചാത്തലങ്ങളെ കുറിച്ചും വിവരം ലഭിക്കുന്നതിന് വേണ്ടിയാണ് ജില്ലാ കളക്ടറുമായി ബന്ധപ്പെടുന്നത്. മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സിയാണ് ഇവരെ ജോലിക്കായി റിക്രൂട്ട് ചെയ്തതെന്നാണ് പറയുന്നത്. ഇക്കാര്യം സത്യമാണോ എന്ന് പരിശോധിക്കാന്‍ ഏജന്‍സി കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
ആയുധ നിയമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും പൊലീസ് വിശദമായി അന്വേഷിക്കുക. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ഷുക്കൂര്‍ അഹമ്മദ്, ഷൗക്കത്തലി, മുഷ്താഖ് ഹുസൈന്‍, ഗുല്‍സമാന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായത്.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളം. വി എസ് എസ് സി, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകള്‍ക്ക് നടുവില്‍ ഇത്രയുംകാലം വ്യാജ തോക്കുമായി കഴിഞ്ഞത് ഗൗരവമുള്ള സംഭവമെന്ന് പോലീസ് പറഞ്ഞയുന്നു. സംഭവത്തെ കുറിച്ച് മിലിട്ടറി ഇന്റലിജന്‍സും പൊലീസില്‍ നിന്ന് വിവരം ശേഖരിച്ചെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications