പീഡനക്കേസ്; ഇമാമിനെ തേടി പോലീസ് ബംഗളൂരുവിൽ, രക്ഷപ്പെടാൻ സഹായിച്ച 3 പേർ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇമാം ഷെഫീക്ക് അൽ ഖാസിമിയെ പിടികൂടാനായി പൊലീസ് സംഘം ബംഗളൂരുവിലെത്തി. ഇമാം ബംഗളൂരുവിലെത്തിയിട്ടുണ്ടെന്ന വിശ്വസനീയമായ വിവരത്തെ തുടർന്നാണ് പൊലീസ് സംഘവും ഇവിടെയെത്തിയത്. ഷെഫീക്കിനെ ഒളിവിൽ താമസിക്കാനും രക്ഷപ്പെടാനും സഹായിച്ച മൂന്ന് സഹോദരന്മാരെ കൊച്ചിയിൽ നിന്ന് നെടുമങ്ങാട് ഷാഡോ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
നെടുമങ്ങാട് പോലീസ് സ്റ്റേഷന് ബോംബേറ്: പ്രധാന പ്രതികൾ പിടിയിൽ! അറസ്റ്റിലായത് ബിജെപി പ്രവര്‍ത്തകര്‍!
കസ്റ്റഡിയിലുള്ളവരെ ഇന്ന് പുലർച്ചയോടെ നെടുമങ്ങാട് ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു. മാനഭംഗപ്പെടുത്തിയെന്ന് പെൺകുട്ടി മൊഴി നൽകിയതും, വൈദ്യപരിശോധനയിൽ പീഡനം വ്യക്തമായതോടെയുമാണ് ഇമാം ബംഗളൂരുവിലേക്ക് കടന്നത്. ഇയാളിൽ നിന്ന് മുമ്പും മോശം അനുഭവമുണ്ടായതായും പെൺകുട്ടി മൊഴി നൽകി. അതിനിടെ ജാമ്യം കിട്ടില്ലെന്ന് ഇമാമിന്റെ അഭിഭാഷകനും നിയമോപദേശം നൽകി.

അതേസമയം, പെൺകുട്ടിയുടെ രക്ഷിതാക്കൾ അന്വേഷണവുമായി ഇപ്പോൾ സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി ഡി. അശോകൻ പറഞ്ഞു. പെൺകുട്ടിയുടെ ഭാവി ഓർത്താണ് പരാതി നൽകാതിരുന്നതെന്നും മാനഭംഗപ്പെടുത്തിയെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. ചൈൽഡ്ലൈനിന്റെ സംരക്ഷണയിൽ മൂന്ന് ദിവസം കൗൺസലിംഗ് നൽകിയ ശേഷമാണ് പെൺകുട്ടി മൊഴി നൽകിയത്.












Click it and Unblock the Notifications