തിരുവനന്തപുരത്ത് മഴയിൽ വെള്ളം കയറിയ വീട്ടിലെ വെള്ളക്കെട്ടിൽ മൃതദേഹം
തിരുവനന്തപുരം: വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി, വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗർ സ്വദേശി വിക്രമൻ( 67 ) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇന്ന് വീട്ടിൽ എത്തിയപ്പോഴാണ് വീടിനുള്ളിലെ വെള്ളക്കെട്ടിൽ മൃതദഹേം കണ്ടെത്തിയത്. വീട്ടിൽ കട്ടിലിനോളം വെള്ളം കയറിയ നിലയിലായിരുന്നു.
വെള്ളം ഇറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായത്. ഇപ്പോൾ തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടറോടുകളിലെ വെള്ളക്കെട്ട് ഒഴിഞ്ഞ് തുടങ്ങി.

എന്നാൽ വെള്ളം കയറിയ വീടുകളിൽ ചെളിയടിഞ്ഞു കിടക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ ആളുകളുണ്ട്, പൊഴിയൂരിൽ കടലാക്രമണത്തിൽ 56 വീടുകളിൽ വെള്ളം കയറി. നഗര മേഖലയിൽ ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
പൊഴിയൂരിൽ ശക്തമായ കടലാക്രമണത്തിൽ മൂന്ന് വീടുകൾക്ക് കേടുപാട് ഉണ്ടായി. 56 വീടുകളിൽ ആണ് വെള്ളം കയറിയത്. ഞായറാഴ്ച വെള്ളം കയറിയ ടെക്നോപാർക്കിലെ പ്രധാന കവാടത്തിൽ വെള്ളക്കെട്ട് കുറഞ്ഞു.
അതേസമയം, അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, തീവ്ര മഴ കണക്കിലെടുത്ത് തിങ്കളാഴ്ച നാല് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്ന് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി, തെക്ക് കിഴക്കന്ഡ അറബിക്കടലിനും കേരള - ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു, അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴകത്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പിൽ.
കൂടാതെ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications