Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഖിശ്രീയും അര്‍ജുനും സ്‌നേഹത്തില്‍, ശല്യപ്പെടുത്തിയിരുന്നില്ല'; ചാറ്റ് പൊലീസിന് കൈമാറി കുടുംബം

തിരുവനന്തപുരം: ചിറയന്‍കീഴില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതിന് പിന്നാലെ വിദ്യാര്‍ത്ഥിനി രാഖിശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണവുമായി ബന്ധപ്പെട്ട് രാഖിശ്രീയുടെ കുടുംബം ഒരു യുവാവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. യുവാവിന്റെ ശല്യം കാരണമാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തന്നെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവാവിന്റെ കുടുംബം.

രാഖിശ്രീയും അര്‍ജുനും തമ്മില്‍ സ്‌നേഹത്തിലായിരുന്നെന്ന് വീട്ടുകാര്‍ അറിയിച്ചു. ആരോപണം ഉയര്‍ന്നതോടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ അര്‍ജുന്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും കുടുംബം പറയുന്നു. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതിന് പിന്നാലെയാണ് ചിറയിന്‍കീഴ് കുന്തള്ളൂര്‍ പനച്ചവിളാകം വീട്ടില്‍ രാജീവ്- ശ്രീവിദ്യ ദമ്പതികളുടെ മകള്‍ രാഖിശ്രീ ജീവനൊടുക്കുന്നത്.

Rakhisree

നാട്ടുകാരനായ അര്‍ജുന്‍ ശല്യപ്പെടുത്തുന്നതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ പരാതി. എന്നാല്‍ അര്‍ജുന്‍ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഒരു വര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സ്‌നേഹത്തിലായിരുന്നെന്നും അര്‍ജുന്റെ വീട്ടുകാര്‍ വ്യക്തമാക്കുന്നു. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കാര്യങ്ങള്‍ ഉള്‍പ്പടെ എല്ലാം രാഖിശ്രീ വാട്‌സാപ്പിലൂടെ അര്‍ജുനെ അറിയിച്ചെന്ന് വീട്ടുകാര്‍ പറഞ്ഞു.

അര്‍ജുനുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതിലെ വിഷമമാണ് അവസാനമായി വാട്‌സാപ്പിലൂടെ അറിയിച്ചത്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിന് കുടുംബം കൈമാറിയിട്ടുണ്ട്. സ്‌കൂളില്‍ പോകുന്ന സമയത്ത് ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് പ്രണയാഭ്യര്‍ത്ഥനയുമായി മകളെ ശല്യം ചെയ്തിരുന്നെന്നും എസ് എസ് എല്‍ സി ഫലം അറിഞ്ഞ് സ്‌കൂളില്‍ പോയപ്പോള്‍ പിറകെ കൂടി ശല്യം ചെയ്ത് തന്നോടൊപ്പം വരണമെന്നും ഇല്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണി ഉയര്‍ത്തിയിരുന്നതായും രാഖിശ്രീയുടെ പിതാവ് രാജീവ് പരാതിയില്‍ പറയുന്നു.

ആറ് മാസം മുമ്പ് ഒരു ക്യാമ്പില്‍ വച്ചാണ് രാഖിശ്രീ യുവാവിനെ പരിചയപ്പെടുന്നതെന്നും പിന്നീട് രാഖിശ്രീക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ചിറയന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് രാഖിശ്രീ. പഠനത്തില്‍ മിടുക്കിയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+