Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന്‍ വിളിച്ചുവരുത്തി ശീതളപാനീയം നല്‍കി; പിന്നാലെ വയറുവേദന; യുവതിയുടെ മരണത്തില്‍ കുടുംബം

നാഗര്‍കോവില്‍: നിദ്രവിളയിലെ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍. വാവറ സ്വദേശി ചിന്നപ്പന്‍- തങ്കഭായ് ദമ്പതികളുടെ മകള്‍ അഭിതയാണ് നവംബര്‍ അഞ്ചിന് മരണപ്പെട്ടത്. അഭിതയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കല്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

1

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്, കളിയിക്കാവിളയിലെ സ്വകാര്യ കോളേജില്‍ ആദ്യ വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിനിയാണ് അഭിത. വീടിന് അടുത്തുള്ള യുവാവുമായി അഭിത രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തെന്നും അഭിത പറഞ്ഞിട്ടുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.

2

സെപ്തംബര്‍ ഏഴിന് ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് പേരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നല്‍കിയ ശീതള പാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേ ദിവസം മുതല്‍ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് അഭിതയെ മാര്‍ത്താണ്ടത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

3

നില ഗുരുതരമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സ നടക്കുന്നതിനിടെയാണ് അഭിത മരിച്ചത്. സ്ലോ പോയ്‌സണ്‍ പോലെയുള്ള ദ്രാവകം ഉള്ളില്‍ ചെന്നെന്നും അഭിതയുടെ കരള്‍ പൂര്‍ണമായം തകരാറിലായെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായി മാതാവ് പൊലീസിനോട് പരഞ്ഞു.

4

എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം നടത്താനാകൂവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കല്‍ക്ക് കൈമാറി. അഭിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ തമിഴ്‌നാട് നിദ്രവിള പൊലീസ് കേസെടുത്തിട്ടുണ്ട്.

5

അതേസമയം, അഭിതയുടെ മരണം പാറശാലയിലെ ഷാരോണ്‍ വധവുമായി സാമ്യമുണ്ടെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. പാറശ്ശാല മൂര്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജ് ( 23 ) ആണ് 25ന് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ അവാസന വര്‍ഷ ബി എസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14ാം തീയതിയായിരുന്നു ഷാരാണ്‍ പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങലെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

6

പെണ്‍കുട്ടി നല്‍കിയ വിഷാംശം കലര്‍ന്ന കഷായം കുടിച്ചാണ് ഷാരോണ്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം പ്രതി ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതി ഇപ്പോള്‍ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലാണ്. പ്രതിയുമായി പൊലീസ് ഇപ്പോള്‍ തെളിവെടുക്കുകയാണ്. ഗ്രീഷ്മയെ കൂടാതെ അമ്മയും അമ്മാവനും കേസില്‍ പ്രതികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+