തിരുവനന്തപുരത്ത് മാനസിക രോഗിയായ സ്ത്രീക്ക് കൊവിഡ്, ഒഡിഷയിൽ നിന്ന് ട്രെയിൻ മാറിക്കയറിയെത്തി!
തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 2 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കേസുകളുടെ പ്രതിദിന കണക്കുകൾ കുറയുന്നത് തലസ്ഥാന ജില്ലയ്ക്ക് ആശ്വാസമാണ്. അതേസമയം അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ പേരെത്തുന്ന തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാൾ വിദേശത്തു നിന്നും വന്നതും ഒരാൾ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങൾ:
ഒഡിഷ സ്വദേശി 40 വയസ്സുള്ള സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ട്. ജൂൺ 22 ന് ഒഡിഷയിൽ നിന്നും ഡൽഹിയിലേക്കു പോകുന്നതിനു പകരം തിരുവനന്തപുരത്തേക്കു ട്രെയിനിൽ വന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

തിരുമല സ്വദേശി 45 വയസ്സുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 16 ന് കുവൈറ്റിൽ നിന്നും ഗോ എയറിന്റെ 7096 നം വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തി. അവിടെ നിന്നും കെഎസ്ആർടിസി ബസ്സിൽ സർക്കാർ ക്വാറന്റൈനെ സെന്ററിൽ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നു ജനറൽ ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ് എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ പ്രധാനമാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ നാല് പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് 123 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 53 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 33 പേരാണ്. 6 പേർക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായി. ഇതുവരെ 3726 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 1761 പേരാണ്.1,59,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 2349 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Recommended Video













Click it and Unblock the Notifications