നെയ്യാറ്റിൻകരയിലെ 15കാരിയുടെ ആത്മഹത്യ: ആൺസുഹൃത്തിനെതിരെ സഹോദരി, പീഡിപ്പിച്ചെന്ന് ആരോപണം!!
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 15കാരി തൂങ്ങിമരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സഹോദരി. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് ആൺസുഹൃത്തിൽ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് വീട്ടിലെത്തി മർദ്ദിച്ചുവെന്നും സഹോദരി ആരോപിക്കുന്നുണ്ട്. ഈ സംഭവത്തിന് പിന്നാലെയാണ് പെൺകുട്ടി മുറിയടച്ചിട്ട ശേഷം ഷാളുപയോഗിച്ച് തൂങ്ങിമരിച്ചത്.

ശല്യം വർധിച്ചു
ആൺസുഹൃത്തിൽ നിന്നുള്ള ശല്യം സഹിക്കാൻ കഴിയാതായതോടെയാണ് സഹോദരി ആത്മഹത്യ ചെയ്തതെന്നും സഹോദരി പറയുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി. ആത്മഹത്യ ചെയ്ത പെൺകുട്ടിയെ ആൺസുഹൃത്ത് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇയാൾ ഒളിവിലാണുള്ളത്.

കേസെടുത്ത് പോലീസ്
15കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്ത് വീട്ടിലെത്തിയെന്നും ഇരുവരും തമ്മിലുണ്ടായ വാക്ക്തർക്കത്തിനിടെ പെൺകുട്ടിയെ മർദ്ദിച്ചുവെന്നും സഹോദരി വെളിപ്പെടുത്തിയിട്ടുണ്ട്.

ആത്മഹത്യ
വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയ യുവാവ് മടങ്ങിപ്പോയതിന് പിന്നാലെ പെൺകുട്ടി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ സമയത്തിന് ശേഷവും വാതിൽ തുറക്കാതായതോടെ സഹോദരി മുറി തുറന്ന് നോക്കിയതോടെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണം
പെൺകുട്ടിയുടെ സഹോദരി ആൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ ഇയാളാണെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ഈ പെൺകുട്ടി കഴിഞ്ഞ വർഷം ആൺസുഹൃത്തിനൊപ്പം പോയിരുന്നുവെന്നും പിന്നീട് പോലീസ് ഇടപെട്ടാണ് വീട്ടിലേക്ക് തിരിച്ചെത്തിച്ചതാണ്. ഇതിന് ശേഷവും പെൺകുട്ടിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. പെൺകുട്ടി മരിച്ചതോടെ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Recommended Video


Click it and Unblock the Notifications