അസാധാരണ ഓർമ്മശക്തിയുമായി മൂന്നരവയസുകാരി; 197 രാജ്യങ്ങളുടെ പേരും പതാകയും തലസ്ഥാനവും മനപാഠം!!!
തിരുവനന്തപുരം: 197 രാജ്യങ്ങളുടെ പേരും പതാകയും തലസ്ഥാനവും ഹൃദിസ്ഥമാക്കിയ ഒരു മൂന്നര വയസുകാരിയെ പരിചയപ്പെടാം ഇനി. പേര് ശിവന്യ. നമ്മളാരും വിചാരിക്കുന്ന പോലെ ആള് ചില്ലറക്കാരിയല്ല. അസാധാരണ ഓർമ്മശക്തിയുള്ള ശിവന്യ മൂന്നര വയസ്സിനിടക്ക് മൂന്ന് ലോക റെക്കോർഡുകളാണ് സ്വന്തമാക്കിയത്. തിരുവനന്തപുരം വലിയശാല സ്വദേശികളായ ചിത്തിരവേൽ - ഉമാമഹേശ്വരി ദമ്പതികളുടെ മകളാണ് സഞ്ജുവെന്ന് വിളിപ്പേരുള്ള ശിവന്യ.

ലോകത്തെ 197 രാജ്യങ്ങളുടെ പേരും പതാകയും തലസ്ഥാനവും ശിവന്യയ്ക്ക് മനപാഠംമാണ്. ശിവന്യ രണ്ട് വയസുള്ളപ്പോള്‍ തന്നെ അസാധാരണമായ ഓർമശക്തി പ്രകടിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കളായ ചിത്തിരവേലും ഉമാമഹേശ്വരിയും
ഓർക്കുന്നു. മൂന്നു ലോക റെക്കോർഡുകൾ ഇതിനോടകംതന്നെ സ്വന്തമാക്കിയിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. ഒരു ഗിന്നസ് റെക്കോർഡിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ഉമ പറയുന്നു.
കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഇംഗ്ലീഷ് മലയാളം തമിഴ് ഭാഷകൾ ചെറുപ്രായത്തിൽ തന്നെ എഴുതാനും വായിക്കാനും പഠിച്ചു. മുതിർന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് ശിവന്യയുടെ ഓർമ്മശക്തി. ചെറിയ കുഞ്ഞുങ്ങളുടെ സംസാരമാണ് ഇവൾക്കെങ്കിലും എല്ലാം കൃത്യമായി ഓർത്തു പറയാനുള്ള കഴിവുകളാണ് മറ്റു കുഞ്ഞുങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നത്. ചിത്തിരവേലിന്റെ ഫോൺ നമ്പരും ഒരിക്കൽ കണ്ടവരുടെ പേരുകളുമൊക്കെ രണ്ടു വയസുള്ളപ്പോഴേ ശിവന്യ ഓർത്തു പറയുമായിരുന്നു. രണ്ടര വയസിലാണ് ആദ്യ റെക്കോഡ് ശിവന്യ സ്വന്തമാക്കുന്നത്.

ശിവന്യക്ക് 197 രാജ്യങ്ങളുടെ പേരും പതാകയും തലസ്ഥാനവും പറയാൻ വെറും നാലു മിനിറ്റ് മൂന്നു സെക്കൻഡ് മതി. അത്യപൂർവ നേട്ടത്തിന് വീട്ടുകാരും പൂർണ പിന്തുണയുമായി രംഗത്തുണ്ട്. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്,അബ്ദുള്‍കലാം വേള്‍ഡ് റെക്കോര്‍ഡ് എന്നിവയാണ് ഇതു വരെ ലഭിച്ച റെക്കോഡുകൾ.

ഇതിനോടകം തന്നെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ദേശീയ ഗാനങ്ങളുമെല്ലാം ശിവന്യ മനപ്പാഠമാക്കിയിട്ടുണ്ട്. തിരുവനന്തപുരം വലിയശാലയിലാണ് ഈ കുടുംബം താമസിക്കുന്നത്. ശിവാനിയുടെ അച്ഛൻ ചിത്തിരവേലിന് റിയൽ എസ്റ്റേറ്റ് ബിസിനസ്സാണ് തൊഴിൽ.

വീട്ടമ്മയായ ഉമാമഹേശ്വരിയാണ് മകളുടെ കഴിവുകളെ കണ്ടെത്തി ഊർജ്ജസ്വലമായ പ്രോത്സാഹനം നൽകുന്നത്. ആരെയും അത്ഭുതപ്പെടുത്തും വിധത്തിലുള്ള കഴിവും ഓർമ്മശക്തിയുമുള്ള ഈ കൊച്ചുമിടുക്കിക്ക് കൂടുതൽ അറിവുകൾ പകർന്നു നൽകാൻ കട്ട സപ്പോർട്ടുമായി കുടുംബവും ബന്ധുക്കളും സജീവമായി രംഗത്തുണ്ട്.












Click it and Unblock the Notifications