ക്രിസ്തുമസ് 2020: തിരുപ്പിറവി ദിനത്തിനൊരുങ്ങി തിരുവനന്തപുരത്തെ വഴയില സെന്‍റ ജൂഡ് പള്ളി
തിരുവന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി വഴയില സെൻറ് ജൂഡ് ദേവാലയം. തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട വഴയിലയില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ വരുന്ന പള്ളിയിലെ വിശുദ്ധ യൂദാതദേവൂസിന്‍റെ ഇറ്റലിയില്‍ നിന്ന് എത്തിച്ച തിരുശേഷിപ്പ് കണ്ട് പ്രാർത്ഥിക്കാൻ നിരവധി പേരാണ് ഇവിടെ വന്നു കൊണ്ടിരിക്കുന്നത്.
2013 ല്‍ പുതുക്കി പണിത പള്ളിയിലാണ് ഇപ്പോൾ തിരുക്കർമ്മങ്ങൾ നടക്കുന്നത്. ലോക്ക് ഡൗണില്‍ അടഞ്ഞുകിടന്ന പള്ളി നവീകരിച്ച പിറവിതിരുനാളിന് ഒരുങ്ങുകയാണ്. മുൻവർഷങ്ങളിലെ പോലെ ഇക്കുറിയും പാതിരാകുർബാന നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ച് ആയിരിക്കും ഇക്കുറി ക്രിസ്മസ് പാതിരാകുർബാന. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കുട്ടികളുടെ വക ബാൻഡ് മേളവും ഒരുങ്ങുന്നുണ്ട്.
ക്രിസ്തുമസിന്‍റെ വരവറിയിച്ചുകൊണ്ട് പ്രതീക്ഷയോടെ അടയാളമായ നക്ഷത്രങ്ങളും ഉയർന്നുകഴിഞ്ഞു. കൊവിഡ് ഭീതിയില്‍ കഴിഞ്ഞ വിശ്വാസികള്‍ക്ക് പ്രതീക്ഷ പകരുകയാണ് ഈ തിരുപ്പിറവി കാലം. ആഹ്ലാദവും ഭക്തിയും വിശ്വാസവും പ്രതീക്ഷയും ഇഴചേർന്ന് മനുഷ്യഹൃദയങ്ങളില്‍ ക്രിസ്തുവിന് പിറക്കാൻ ഇടമൊരുക്കുന്ന സുന്ദരവും അപൂർവമായ വേളയാണ് ക്രിസ്തുമസ്.
തിങ്കളാഴ്ച റിലേ നിരാഹാര സമരം; 25 മുതല്‍ ടോള്‍ പിരിവുകള്‍ തടയും; പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍
യുകെയിൽ നിയന്ത്രണതാതീമായ പുതിയ കൊവിഡ് വൈറസ്; അടിയന്തര യോഗം വിളിച്ച് ചേർത്ത് കേന്ദ്രസർക്കാർ