ഏത് സഖാവും മോഹിക്കും ഇങ്ങനൊരു 'സേവ് ദി ഡേറ്റ് '; വ്യത്യസ്ത വീഡിയോയുമായി പ്രൈം ലെൻസ് വെഡ്ഡിംഗ്!
തിരുവനന്തപുരം: സ്വപ്നങ്ങളുടെ ചുവപ്പ് വിവാഹത്തിലും പടരുകയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ അരുണിനും പാർവതിക്കും. സേവ് ദ ഡേറ്റ് വീഡിയോകൾ തരംഗമാകുന്ന കാലത്ത് പ്രൈം ലെൻസ് വെഡിങ് കമ്പനിയുടെ പുതിയ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വെഡിങ് കമ്പനിയുടെ പുതിയ വീഡിയോയ്ക്ക് പിന്നിലുള്ളത് ഫോട്ടോഗ്രാഫർ ആനന്ദ് ആലന്തറ അടങ്ങുന്ന മൂന്നംഗ സംഘമാണ്.
കസവ് സാരിയില്‍ അതിസുന്ദരിയായി നടി നവ്യ നായര്‍; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

കൊവിഡിനെ തുടർന്ന് വിവാഹങ്ങൾ പോലുള്ള ആഘോഷ നാളുകൾ ചടങ്ങുകളായി ചുരുങ്ങിയപ്പോൾ തകർച്ചയിലേക്ക് കൂപ്പുകുത്തിയ മേഖലയാണ് വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫി. സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും തരംഗമാകുന്ന കാലത്താണ് കൊവിഡ് ഫോട്ടോഗ്രാഫി അടക്കമുള്ള മേഖലയിലേക്ക് വില്ലനായി കടന്നുവരുന്നത്.

നിയന്ത്രണങ്ങളും രോഗവ്യാപനവും കൂടിയതോടെ വിവാഹം പേരിന് മാത്രമാക്കി ചുരുക്കിയവരാണ് പലരും. എന്നാൽ, സേവ് ദ ഡേറ്റ് എങ്കിലും ആഘോഷിച്ചില്ലെങ്കിലോ, അതൊരു വലിയ നഷ്ടമാകില്ലേ എന്ന് അഭിപ്രായപ്പെടുന്ന വധു - വരന്മാരുടെ കുടുംബത്തിന് അവിസ്മരണീയമായ കാഴ്ചകളൊരുക്കുകയാണ് തിരുവനന്തപുരത്തെ പ്രൈം ലെൻസ് വെഡ്ഡിംഗ് കമ്പനി.

ഇത്തരത്തിൽ നിർമ്മിച്ച ഒരു സേവ് ദ ഡേറ്റ് വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. പ്രൈം ലെൻസ് പുറത്തിറക്കിയിട്ടുള്ള സേവ് ദി ഡേറ്റ് വിവാഹ വിഡിയോകൾ ഇതിന് മുൻപും പലതവണ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ അരുണിൻ്റെയും പാർവതിയുടെയും വീഡിയോയാണ് നിരവധി കാഴ്ചക്കാരുമായി മുന്നേറുന്നത്.

അതിമനോഹരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പ്രൈംലെൻസ് വെഡ്ഡിംഗ് കമ്പനി പുറത്തിറക്കിയ പുതിയ വീഡിയോയുടെ ആശയം ഫോട്ടോഗ്രാഫറും പ്രൈംലെൻസ് ഉടമയുമായ ആനന്ദ് ആലന്തറയുടെതാണ്. രഞ്ജു ആറ്റിങ്ങലാണ് വീഡിയോക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അരുൺ വെഞ്ഞാറമൂടാണ് എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്.

വിവാഹ നിശ്ചയം മുതൽ പോസ്റ്റ് വെഡ്‌ഡിങ് ഷൂട്ട് വരെ ഒരു വലിയ പാക്കേജായി ചെയ്തിരുന്ന ഫോട്ടോഗ്രാഫി കമ്പനികൾ നേരത്തെ നിരവധിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതൊക്കെ നാമമാത്രമായി ചുരുങ്ങി. ലോക്ക്ഡൗണിനും കർക്കിടകത്തിലെ കരിങ്കാറുകൾക്കും ശേഷമെത്തിയ ചിങ്ങത്തിലെ വിവാഹങ്ങളിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വെഡ്ഡിങ് കമ്പനികൾ.

കൊവിഡ് മഹാമാരി പിടിമുറുക്കിയ സമസ്ത മേഖലകൾക്കും ഇന്നും തീരാദുരിതമാണ്. ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമൊക്കെ വിവാഹം നടത്താൻ അനുമതിയുണ്ടെങ്കിലും 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന നിബന്ധനയുമുണ്ട്. ഈ സാഹചര്യത്തിൽ പലരും വീടുകളിലും ചെറിയ രീതിയിൽ ഓപ്പൺ എയർ സ്റ്റേജുകളിലുമൊക്കെ വച്ചാണ് പലതരത്തിലുള്ള വിവാഹങ്ങളും മറ്റു ചെറിയ പരിപാടികൾ പോലും നടത്തുന്നത്.

ഇതും വിവാഹ പാർട്ടികൾ വെഡിങ് കമ്പനിയെ വിളിക്കുന്നതിന് തടസ്സമാകുന്നുണ്ട്. കൂടാതെ, അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരിൽ ചിലരും മാത്രമായി വിവാഹം പോലുള്ള പല ചെറിയ പരിപാടികൾ പോലും ചുരുങ്ങുന്ന സാഹചര്യവുമുണ്ട്. രോഗവ്യാപനം കുറയാത്തതും കൊവിഡിൽ പരിപാടികൾക്ക് ഫോട്ടോഗ്രാഫി ഒഴിവാക്കുന്ന പശ്ചാത്തലവും മേഖലയ്ക്ക് ഉണർവിൻ്റെ പാതയിലേക്ക് മടങ്ങിവരുന്നതിന് വില്ലനാകുന്നുണ്ട്.

കൊവിഡിൽ നിശ്ചലമായ മറ്റു മേഖലകൾ ചെറിയതോതിലെങ്കിലും മടങ്ങിവരുമ്പോൾ ഇനിയും മടക്കം കാത്തിരിക്കുന്ന നിരവധി മനുഷ്യർക്ക് അന്നം നൽകുന്ന വെഡ്ഡിങ് മേഖലയെ കൂടി നമുക്ക് കൈപിടിച്ചുയർത്തേണ്ടതുണ്ട്. രോഗവ്യാപനം കുറഞ്ഞ് വിവാഹം ഉൾപ്പെടെയുള്ള ഗംഭീര പരിപാടികൾ കൊണ്ട് പഴയപ്പടിയിലേക്ക് കടന്നുവന്നാൽ മാത്രമേ നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ പിടിച്ചുനിൽക്കാനാകൂ.












Click it and Unblock the Notifications