തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തമ്പാനൂർ ബസ് ടെർമിനൽ ഇനി വനിതാ സൗഹൃദം; സംസ്ഥാന വനിത കമ്മീഷന്റെ ഇടപെടൽ ഫലം കണ്ടു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ (എഐടിയുസി) വനിത സബ് കമ്മറ്റി നൽകിയ പരാതിയിൻ മേൽ സംസ്ഥാന വനിത കമ്മീഷന്റെ ഇടപെടൽ ഫലം കണ്ടു. തമ്പാനൂർ ബസ് ടെർമിനലിൽ വനിതാ ജീവനക്കാർക്കായി പ്രത്യേക ടോയ്ലറ്റ് പുതിയ ഓഫീസിൽ അനുവദിച്ചു.

കെഎം ഷാജിയുടെ അസാധുവാക്കൽ; കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാർക്കും തന്ത്രിമാർക്കും ഇതൊരു പാഠം

ബസ് ടെർമിനലിലെ ഒരു മുറിയെ തന്നെ രണ്ടായി വേർതിരിച്ച് പുരുഷ സ്ത്രീകൾക്കായി നൽകിയിരുന്നത്. ഇതിന് പകരമാണ് പ്രത്യേക സംവിധമൊരുക്കിയിരിക്കുന്നത്. വനിത കമ്മീഷനംഗം എം.എസ് താരയും ഇ.എം. രാധയുമാണ് വീണ്ടും ടെർമിനൽ സന്ദർശനം നടത്തി നിലവിലെ സ്ഥിതി ഗതികൾ നേരിട്ട് മനസിലാക്കി.

Bus terminal

ദീർഘദൂര സർവീസ് കഴിഞ്ഞ് വരുന്ന വനിതാ ജീവനകാർക്ക് വിശ്രമമുറി ഇവിടെ ഇനിയും അനുവദിച്ചിട്ടില്ല. ഒരു മുറി കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അവർക്ക് അനുവദിക്കുന്നതാണ് എന്ന് അറിയിച്ചിട്ടുണ്ടെകിലും അത് തുറന്ന് നൽകണമെന്ന് സെൻട്രൽ ഡി.ടി.ഒയോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടുന്നതിനും വിശ്രമത്തിലും വഴികാട്ടി എന്ന പേരിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാത്രിയായാൽ ലൈറ്റുകൾ കത്താത്തതും. വനിതാ പൊലീസ് ഇല്ലാത്തതും എല്ലാം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതീവ ഗൗരവത്തോടെ വീണ്ടും വിഷയങ്ങൾ കൈകാര്യം ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു. തമ്പാനൂർ കൗൺസിലർ ശ്രീജയലഷ്മി, കെടിഡിഎഫ്സിയുടെ ടെർമിനലിന്റെ ചുമതലയുള്ള സനൂജ, പരാതി നൽകിയ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ വനിത സബ് കമ്മറ്റി ചെയർപേഴ്സൺ എസ്.സ്മിത, സന്ധ്യമോൾ, ദീപ, രേഖ തുടങ്ങിയവർ പങ്കെടുത്തു,

Thiruvananthapuram
English summary
Thampanoor bus terminal is now women's friendly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X