അഞ്ചുതെങ്ങിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
തിരുവനന്തപുരം: ചിറയൻകീഴ് അഞ്ചുതെങ്ങിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് മാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.പ്ലാവഴികം ജംഗ്ഷന് സമീപം ജോമ്സ് വില്ലയിയിലെ കിണറ്റിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.റൂറൽ അഡീഷണൽ എസ് പി ഇ എസ് ബിജുമോൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തി.
അഞ്ചുതെങ്ങ് നെടുങ്കണ്ട പ്ലാവഴികം ജംഗ്ഷന് സമീപത്തെ ജോമ്സ് വില്ലയിയിലെ കിണറ്റിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. രാവിലെ 10 30 ഓടെയായിരുന്നു സംഭവം. കിണർ വൃത്തിയാക്കാനെത്തിയ തൊഴിലാളികളായിരുന്നു മൃതദ്ദേഹം കണ്ടത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു.മൃതദേഹത്തിന് മൂന്നുമാസത്തോളം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.

സ്‌നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം
അഞ്ചുതെങ്ങ് പൊലീസും വർക്കല ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ഫിംഗർ പ്രിൻറ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്പി ഇ എസ് ബിജുമോൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അഞ്ചുതെങ്ങ് പൊലീസ് അറിയിച്ചു.
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications