തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗോവയില്‍ നിന്ന് രണ്ട് കാറിലായി എട്ടംഗ സംഘത്തിന്റെ മടക്കം, പിന്നാലെ കൂടി പൊലീസ്; കണ്ടെത്തിയത് എംഡിഎംഎ

Google Oneindia Malayalam News

തിരുവനന്തപുരം: ഗോവയില്‍ നിന്ന് മടങ്ങിയ എട്ട് യുവാക്കള്‍ മയക്ക് മരുന്നുമായി പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനം പിന്തുടര്‍ന്നാണ് പൊലീസ് എട്ടംഗ സംഘത്തെ ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടരഗ്രാം എം ഡി എം എയും അഞ്ച് എല്‍ എസ് ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു.

നേമം സ്വദേശി ശ്രീജിത്ത്, മുട്ടത്തറ സ്വദേശി ദീപു ജി. ദത്ത്, പള്ളിച്ചല്‍ സ്വദേശികളായ വിഷ്ണു, ശ്യാംകുമാര്‍, പൂന്തുറ സ്വദേശി ആദര്‍ശ്, തിരുവല്ലം സ്വദേശി രഞ്ജിത്, കരമന സ്വദേശികളായ സുഭാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ ദീപുവും ശ്രീജിത്തും കൊലക്കേസ് അടക്കമുള്ള ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

a

ആപത്ത് സിപിഎം തിരിച്ചറിയുന്നു... ലീഗിനെ ഒപ്പം നിര്‍ത്തിയേ പറ്റൂ; ലീഗിനും വേണം പച്ചത്തുരുത്ത്ആപത്ത് സിപിഎം തിരിച്ചറിയുന്നു... ലീഗിനെ ഒപ്പം നിര്‍ത്തിയേ പറ്റൂ; ലീഗിനും വേണം പച്ചത്തുരുത്ത്

ഇവര്‍ മയക്ക് മരുന്ന് വില്പന നടത്തുന്നവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായി തിരികെ വരുന്നതിനിടെ പൊലീസ് എട്ടംഗ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ കുറിച്ച് നേരത്തെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കം.

പുതുവര്‍ഷത്തിലെ ആദ്യദിനത്തിലും ബിഗ് ടിക്കറ്റ് ഭാഗ്യം മലയാളി പ്രവാസിക്ക്, ലഭിക്കുന്നത് കിലോകണക്കിന് സ്വര്‍ണം!പുതുവര്‍ഷത്തിലെ ആദ്യദിനത്തിലും ബിഗ് ടിക്കറ്റ് ഭാഗ്യം മലയാളി പ്രവാസിക്ക്, ലഭിക്കുന്നത് കിലോകണക്കിന് സ്വര്‍ണം!

നിരീക്ഷണം തുടര്‍ന്ന പൊലീസിന്റെ അന്വേഷണത്തില്‍ ഇവരാരും സ്ഥലത്തില്ലെന്നും ഗോവയില്‍ പോയിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഗോവയില്‍ നിന്ന് സംഘം തിരികെ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഇവരെ പിന്തുടരാന്‍ ആരംഭിച്ചത്.

ഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലംഒന്നുകില്‍ ലോട്ടറിയടിക്കും, അല്ലെങ്കില്‍ നിധി ലഭിക്കും.. പണം കുമിഞ്ഞ് കൂടും; ഈ രാശിക്കാര്‍ക്കിനി ഭാഗ്യകാലം

കൊല്ലം ജില്ലാ അതിര്‍ത്തി മുതല്‍ പൊലീസ് യുവാക്കളെ പിന്തുടരുകയായിരുന്നു. കഴക്കൂട്ടത്ത് വെച്ച് വാഹനം തടഞ്ഞ പൊലീസ് കാറുകള്‍ പരിശോധനിച്ചപ്പോള്‍ മയക്കുമരുന്ന് കണ്ടെടുക്കുകയുമായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്ന് യുവാക്കള്‍ സ്വന്തം ഉപയോഗത്തിനായി കരുതിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Thiruvananthapuram
English summary
Thiruvananthapuram: Eight youths who returned from Goa were arrested with drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X