കൊവിഡ് വ്യാപനം രൂക്ഷം, തിരുവനന്തപുരം ജനറൽ ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലാ ജനറൽ ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റി. കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ തിരുവനന്തപുരം ജനറൽ ആശുപത്രി പൂർണമായും കോവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗം, സ്‌പെഷ്യലിറ്റി, സൂപ്പർ സ്‌പെഷ്യലിറ്റി വിഭാഗങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കില്ലെന്നും ഒൻപതാം വാർഡും ഡയാലിസിസ് യൂണിറ്റും പതിവുപോലെ പ്രവർത്തിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെഎസ് ഷിനു അറിയിച്ചു.
അത്യാഹിത വിഭാഗം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലും ഫോർട്ട് താലൂക്കാശുപത്രിയിലും പ്രവർത്തിക്കും. ത്വക്കുരോഗം, ഇ.എൻ.റ്റി. നേത്ര രോഗം, ഓർത്തോപീഡിക്, മെഡിസിൻ, ഡെന്റൽ, സർജറി വിഭാഗങ്ങളുടെ സേവനവും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ലഭിക്കും.
മെഡിസിൻ, ഡെന്റൽ വിഭാഗങ്ങളുടെ സേവനങ്ങൾ ഫോർട്ട് താലൂക്കാശുപത്രിയിൽ ലഭ്യമാണ്. നേത്രരോഗ ചികിത്സാ സൗകര്യം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലും (കണ്ണാശുപത്രി ) കിട്ടുന്നതാണ്. മാനസികാരോഗ്യ വിഭാഗം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കും. ശ്വാസകോശ രോഗ ചികിത്സയ്ക്കു പുലയനാർകോട്ട നെഞ്ച് രോഗ ആശുപത്രിയിൽ സൗകര്യമുണ്ട്. കാർഡിയോളോജി, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്റോളോജി വിഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു.
കോണ്‍ഗ്രസിനെ തരൂര്‍ നയിക്കുമോ?; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും അധ്യക്ഷനാവാന്‍ ആര്? സാധ്യതകള്‍
തിരുവനന്തപുരത്ത് 540 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 517 പേര്‍ക്കും കൊവിഡ് പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. 224 പേര്‍ ഇന്ന് കൊവിഡ് മുക്തരായി. 7 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. 2 പേര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23,508 ആണ്. ബുധനാഴ്ച ജില്ലയിൽ പുതുതായി 1,797 പേർ രോഗനിരീക്ഷണത്തിലായി. 1,068 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,977 പേർ വീടുകളിലും 715 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.
'പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന് രാഹുൽ പറഞ്ഞു'! സോണിയയേയും രാഹുലിനേയും പ്രതിക്കൂട്ടിലാക്കി ബിജെപി!