'തേപ്പ് പെട്ടി കൊണ്ട് തലയ്ക്കടിച്ചു'; 'കോളജിലൂടെ വലിച്ചിഴച്ചു'; പ്രതികരിച്ച് കെഎസ്‌യു നേതാവ് സഫ്ന
തിരുവനന്തപുരം: ലോ കോളജ് സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു നേതാവ് സഫ്ന. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് വ്യക്തമാക്കി.
ഇന്നലെ രാത്രി എട്ട് മണിയോടെ ലോ കോളജ് സംഘർഷം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.
നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഭവം നടന്നത്. ഇതിനെ പിന്നാലെയാണ് പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് പ്രതികരിച്ചിരിക്കുന്നത്.

കെഎസ്‌യു നേതാവ് സഫ്നയുടെ വാക്കുകൾ ഇങ്ങനെ ;-
ഇന്നലെ ആയിരുന്നു തിരുവനന്തപുരം ലോ കോളജിലെ യൂണിയൻ ഉദ്ഘാടനം. എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് എസ് എഫ് ഐ ക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. തന്നെയും ആഷിഖ് എന്ന മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വച്ച് ആക്രമിച്ചത്. ദേവനാരായണൻ എന്ന വിദ്യാർത്ഥി ഉൾപ്പെടെയുള്ള പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. തേപ്പ് പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും മറ്റും ചെയ്തു. ഇതിന് മുൻപും എസ് എഫ് ഐ യുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ , യാതൊരു വിധ നടപടികളും കൈക്കൊണ്ടിട്ടില്ല'; - വനിതാ നേതാവ് വ്യക്തമാക്കി.

എസ്.എഫ്.ഐ കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ തമ്മിൽ ഇന്നലെ വൈകീട്ടോടെ തർക്കം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തിയത്. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് സംഭവം നടന്നത്.

വനിതാ നേതാവിനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പിന്നാലെ പുറത്ത് വന്നിരുന്നു. കൂടാതെ മറ്റൊരു വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് നിർത്തി മർദിക്കുന്നതും പുറത്തു വന്ന ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. വിദ്യാർത്ഥികളെ പൊലീസ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ, സംഭവത്തിൽ വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തിരുന്നു. എട്ട് പേരും എസ് എഫ് ഐ പ്രവർത്തകരാണ്. അക്രമിച്ചതിനും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. എന്നാൽ, എസ് .എഫ്. ഐ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ കെ. എസ്. യു പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിരുന്നു.

അക്രമിക്കപെട്ട കെ.എസ്.യു നേതാവ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കെ എസ് യൂ യൂണിറ്റ് പ്രസിഡണ്ടായ സഫ്ന അടക്കം രണ്ട് പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. എന്നാൽ, കോളജിലെ സംഘർഷത്തിനു പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ചികിൽസയ്ക്കെത്തിയ കെ എ സ് യു വിദ്യാർഥികളെ എസ് എ ഫ്ഐ പ്രവർത്തകർ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. യൂണിവേഴ്സിറ്റി കോളജിൽ നിന്നെത്തിയ മുപ്പതോളം പേരടങ്ങിയ എസ്എഫ്ഐ സംഘം മെഡിക്കൽ കോളജ് പരിസരത്ത് എത്തി. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

7അതേസമയം, ക്രമ സമാധാനം തകർക്കുന്ന എസ് എഫ് ഐ ഗുണ്ടകളെ നിലയ്ക്കു നിർത്താൻ തയാറാകണമെന്ന് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥികളെ കണ്ടശേഷം ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. നിയമസഭയ്ക്കു പുറത്തും അകത്തും വിഷയത്തിൽ പ്രതിഷേധം ഉണ്ടാകും. ലോ കോളജിലെ വിജയം എസ്എഫ്ഐയെ അസ്വസ്ഥരാക്കുന്നതായും ഷാഫി പറഞ്ഞു. ഗുരുതരമായ അക്രമമാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ഉണ്ടാകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications