പാറശാലയിൽ വിദ്യാർത്ഥിനിയെ നിരവധി പേർ ചേർന്ന് പീഡിപ്പിച്ചു; കൂട്ട് നിന്നത് അമ്മ, 4 പേർ അറസ്റ്റിൽ
പാറശാല: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ നിരവധിപേർ ചേർന്ന് പീഡിപ്പിച്ച കേസിലെ പ്രതികളായ നാല് യുവാക്കളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാലക്ക് സമീപം ഊരമ്പ് ഇടവിളാകം വീട്ടിൽ റോബർട്ട് (27),ഊരമ്പ് കുറുമ്പന വീട്ടിൽ രജീഷ് (25), പ്ലാമൂട്ടുക്കടക്ക് സമീപം നല്ലൂർവട്ടം പുതുവൽ പുത്തൻവീട്ടിൽ അലക്സ് (22),നല്ലൂർവട്ടം പെരുമരത്തിൻവിള വീട്ടിൽ ജിജിൻ (23),സംഭവങ്ങൾക്ക് ഒത്താശ ചെയ്ത അമ്മ എന്നിവരാണ് അറസ്റ്റിലായത്.
മര്യാപുരം സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ആറ് മാസമായി സ്വന്തം അമ്മയുടെ ഒത്താശയുടെ പലർക്കും കാഴ്ച വെക്കുകയും രാത്രിയും പകലുമായി സ്വന്തം വീട്ടിലും വാഹനങ്ങളിൽ കൊണ്ടുപോയ ശേഷം മറ്റ് സ്ഥലങ്ങളിൽ വച്ചും പീഡിപ്പിച്ചവരാണ് അറസ്റ്റിലായ പ്രതികൾ.പിതാവ് ഈ പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ജയിലിലാണ്.ഏക സഹോദരൻ അനാഥാലയത്തിൽ താമസിച്ച് പഠിക്കുകയാണ്.

മറ്റ് വരുമാന മാർഗ്ഗങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് വഴിവിട്ട ജീവിതത്തിന് കാരണമായതെന്നാണ് അമ്മയുടെ മറുപടി.കേസിലെപ്രതികളായ മറ്റ് രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്.പിടിയിലായ രജീഷും ഇനി പിടികൂടാനുള്ളതായ മറ്റ് രണ്ട് പ്രതികളും ചേർന്ന് പെൺകുട്ടിയെ പല സ്ഥലത്തും എത്തിച്ച് കൂട്ട ബലാസംഘം ചെയ്തിട്ടുള്ളതിനാൽ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻറെ നിഗമനം.നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ബി.ഹരികുമാറിൻറെ നേതൃത്വത്തിൽ പാറശാല സി.ഐ. ജി.ബിനു,എസ്.ഐ. വിനീഷ് വി.എസ്,സിവിൽ പൊലീസ് ഓഫീസർമാരായ ഷാജികുമാർ,അനീഷ്,പ്രമോദ്കുമാർ,വനിത സിവിൽ പൊലീസ് ഓഫീസർമാരായ ജീജ,നിർമ്മല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications