കാമുകിയുടെ വീട്ടിൽ കാമുകന്മാരുടെ തമ്മിൽ തല്ല്; സംഘട്ടനത്തിനിടയിൽ പൊട്ടകിണറിൽ വീണ് കാമുകൻ മരിച്ചു!!
അഞ്ചൽ: കാമുകിയെച്ചൊല്ലി യുവാക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്ക് ദാരുണാന്ത്യം. അടിപിടിക്കിടെ വീട്ടിൽ നിന്നിറങ്ങിയോടിയ ഏരൂർ ഭാരതീപുരം തുമ്പോട് ലിജോ ഭവനിൽ ലാലു (26) ആണ് പൊട്ടക്കിണറ്റിൽ വീണ് മരിച്ചത്. സംഘട്ടനത്തിനിടെ സാരമായി പരിക്കേറ്റ കാമുകിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗസ്ത്യക്കോട് സ്വദേശിയായ യുവതിയുടെ വീട്ടിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെയും ഒരു സ്ത്രീയെയും അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് പറയുന്നതിങ്ങനെ. ഹോം നഴ്സായ യുവതി ആയൂർ സ്വദേശി സുമേഷുമായി അടുപ്പത്തിലായിരുന്നു. താൻ ഗർഭിണിയാണെന്നും തന്നെ വിവാഹം ചെയ്യണമെന്നും യുവതി ഇയാളോടെ പറഞ്ഞുവത്രെ.

ഇക്കാര്യം സംസാരിക്കാൻ സുമേഷ് മാതാവിനൊപ്പം രാത്രി 11ഓടെ യുവതിയുടെ വീട്ടിലെത്തി. ഓട്ടോ ഡ്രൈവർ ഗോപകുമാറും ഒപ്പമുണ്ടായിരുന്നു. ഈ സമയം ലാലുവും വീട്ടിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഷൈലയ്ക്കൊപ്പം ലാലുവിനെ കണ്ടതോടെ പ്രകോപിതനായ സുമേഷും ഗോപകുമാറും ചേർന്ന് ലാലുവിനെ മർദ്ദിച്ചു. ഇതിനിടെയാണ് യുവതിക്ക് പരിക്കേറ്റത്.
വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ലാലു സമീപത്തെ അരിക് കെട്ടിയിട്ടില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഇയാളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications