• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവിന്റെ ആത്മഹത്യ..ഞെട്ടല്‍ മാറാതെ ഭാര്യയും നാട്ടുകാരും

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവിരാഹം സ്വദേശി 39 വയസുള്ള രാജ്മോഹനാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്‍നം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു ആത്മഹത്യ. നാട്ടുകാരും ബന്ധുക്കഴും ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഭാര്യ മീനുവുമായി ഒരുപാട് മാസങ്ങളായി അകന്നു കഴിയുകയായിരുന്നുരാജ്മോഹൻ. ഫ്രീലാൻസ് വീഡിയോ ഗ്രാഫറാണ് ഇയാൾ.

video:ചീറിപ്പായുന്ന കല്യാണ മണ്ഡപം; അന്തംവിട്ട് ആനന്ദ് മഹീന്ദ്രയും; എന്തൊരു തലയെന്ന് സോഷ്യല്‍മീഡിയvideo:ചീറിപ്പായുന്ന കല്യാണ മണ്ഡപം; അന്തംവിട്ട് ആനന്ദ് മഹീന്ദ്രയും; എന്തൊരു തലയെന്ന് സോഷ്യല്‍മീഡിയ

ഇന്ന് ഉച്ചയ്ക്ക് ബന്ധുവിൻറെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് രാജ്മോഹൻ ആത്മഹത്യ ചെയ്തത്. മദ്യ ലഹരിയിലായിരുന്ന രാജ്മോഹൻ ലൈവിനിടെ മദ്യപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഭാര്യ വീട്ടിൽവച്ച് ബന്ധുക്കളുടെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീടിൻറെ വാതിലുകൾ കുറ്റിയിട്ട ശേഷം ആത്മഹത്യ ചെയ്തത്.

ഒന്നരക്കോടിയുടെ സ്വര്‍ണവും വെള്ളിയും വില്‍ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി; എവിടെ നിന്ന് കിട്ടി എന്നല്ലേഒന്നരക്കോടിയുടെ സ്വര്‍ണവും വെള്ളിയും വില്‍ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി; എവിടെ നിന്ന് കിട്ടി എന്നല്ലേ

പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഓട്ടോ ഓടിച്ചും ഫ്രീലാൻസ് വീ‍ഡിയോഗ്രഫി ചെയ്തും കഴിയുകയായിരുന്നു രാജ്മോഹൻ. സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്.

അതേസമയം, ചടയമംഗലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിലായി. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.

അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഫോൺ രേഖകളും പരിശോധിച്ച ശേഷമാണ് പൊലീസ് ഹരിയെ അറസ്റ്റ് ചെയ്തത്. പ്രതി ഗൾഫിൽ നിന്നും നാട്ടിലെത്തിയ ദിവസമായിരുന്നു യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജന്മദിനത്തില്‍ ഭാര്യയ്ക്ക് അതിമനോഹരമായ സര്‍പ്രൈസ്..എന്തൊരു പൊളി ഭര്‍ത്താവെന്ന് സോഷ്യല്‍മീഡിയജന്മദിനത്തില്‍ ഭാര്യയ്ക്ക് അതിമനോഹരമായ സര്‍പ്രൈസ്..എന്തൊരു പൊളി ഭര്‍ത്താവെന്ന് സോഷ്യല്‍മീഡിയ

ഗൾഫിൽ നിന്നെെത്തിയ ഇയാൽ ലക്ഷ്മി വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ ലക്ഷ്മിയുടെ അമ്മയെ ഫോൺ ചെയ്തിരുന്നു. എന്നാൽ ഇവർ എത്തുമ്പഴേക്കും മകളെ കുറേപേർ താങ്ങിപ്പിടിച്ച് കിടത്തുന്നതാണ് കണ്ടതെന്ന് ഇവരുടെ അമ്മ പറഞ്ഞിരുന്നു. മകളുടെ മരണത്തിൽ കിഷോറിനും കുടുംബത്തിനുമെതിരെ ലക്ഷ്മിയുടെ അമ്മ രം​ഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്..

Thiruvananthapuram
English summary
Thiruvananthapuram: The young man committed suicide by going live on FB,because of these reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X