തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു; കൂടെയുണ്ടായിരുന്ന ആളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർ മുങ്ങി മരിച്ചു. ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പേരാണ് മുങ്ങിമരിച്ചത്. പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്നു ആളെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 11 മണിയോടെ മൂന്ന് ഓട്ടോ ഡ്രൈവർമാർ കുളിക്കാനായി കുളത്തിൽ ഇറങ്ങുകയായിരുന്നു.
ആഴക്കൂടുതൽ ഉള്ളതിനാൽ ആളുകൾ ഇറങ്ങാതിരിക്കാനായി കുളത്തിന് ചുറ്റുമായി ചുറ്റുമതിലും ഗേറ്റുമുണ്ടായിരുന്നു. ഇത് കടന്ന് മൂന്ന് പേരും കുളിക്കാനിറങ്ങി. 12 മണിയോടെ ഇവർ മുങ്ങിത്താഴുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ നാട്ടുകാർ കുളത്തിൽ ഇറങ്ങി രക്ഷാ പ്രവർത്തനം നടത്തി. മൂന്ന് പേരെ ഉടൻ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു.

രക്ഷപ്പെടുത്തിയ ആളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളജ് കോളേജ് പോലീസ് കേസെടുത്തു.












Click it and Unblock the Notifications