• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷണിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ചു, കൂട്ടത്തല്ല്; വധുവിന്റെ അച്ഛനെ അടിച്ചു, 2 പേർ പിടിയിൽ

Google Oneindia Malayalam News

കല്യാണം എന്ന് പറയുന്നത് മുമ്പൊക്കെ ആണെങ്കിൽ ആഘോഷമായിരുന്നു, എന്നാൽ ഇന്ന് അതല്ല അവസ്ഥ. എവിടെയും കല്യാണം കഴിഞ്ഞാലും ഇപ്പോൾ സാധാരണ ചോദിക്കുന്ന ചോദ്യം അടിയൊന്നും എന്നാണ്. സോഷ്യൽമീഡിയയിൽ ഒക്കെ കല്യാണവുമായി ബന്ധപ്പെട്ട പല വീഡിയോകളും വൈറലാകാറുണ്ട്. വരന്റെയും വധുവിന്റെയും വരന്റ ഫ്രണ്ട്സ് നൽകുന്ന ചെറിയ പണിയുടേയും കല്യാണ ഒരുക്കത്തിനിടെ ഉള്ള പാട്ടും അതുപോലെ നൃത്തവുമൊക്കെ വൈറൽ ആവാറുണ്ട്.

പക്ഷേ കഥ മാറിത്തുടങ്ങിയത്. കല്യാണ വീട്ടിലെ പപ്പടത്തിന് വേണ്ടി നടന്ന അടിപിടിയോടെയാണ് ഇന്ത്യയിൽ തന്നെ ഈ തല്ല് വാർത്ത ആയിരുന്നു എന്ന് പറഞ്ഞാൽ അതിശയിക്കാനില്ല..ഇപ്പോൾ വിളിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിച്ച സംഭവത്തെ തുടർന്ന് ഉണ്ടായ തല്ലും തുടർന്നുണ്ടായ സംഭവങ്ങളും അറസ്റ്റുമാണ് പുതിയ വാർത്ത. വിശദമായി അറിയാം...

1

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം പ്രശ്‌നങ്ങൾ ഉണ്ടാക്കിയ കേസിൽ രണ്ടുപേർ പിടിയിൽ ആയിട്ടുണ്ട്. കല്യാണ മണ്ഡപത്തിൽ സംഘം ചേർന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത എന്നതാണ് കേസ്. കല്യാണമണ്ഡപത്തിന് സമീപം താമസക്കാരായ ആർസി സ്ട്രീറ്റിൽ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി ഭവനിൽ ബാബാജി(24), ഷൈൻലി ദാസ്(19) എന്നിവരെയാണ് രണ്ടാഴ്ചയ്ക്ക് ശേഷം ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടും; നേരില്‍ കാണും; യുവതിയുടെ വലയില്‍പ്പെട്ടത് 20ലേറെ യുവാക്കള്‍ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടും; നേരില്‍ കാണും; യുവതിയുടെ വലയില്‍പ്പെട്ടത് 20ലേറെ യുവാക്കള്‍

2

ബാലരാമപുരത്താണ് ദിവസങ്ങൾക്ക് മുൻപ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ആറും ഏഴും പ്രതികളാണ് പിടിയിലായവർ. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം 20 പേരെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തത്. അക്രമത്തിന് കാരണക്കാരനായ ആൾ ഉൾപ്പെടെയുള്ളവരെ ഇനിയും പിടികൂടിയിട്ടില്ല.

3

12 ന് രാത്രി ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ ആയിരുന്നു ഒരു സംഘം പ്രശ്നം ഉണ്ടാക്കിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചിരുന്നു.ആദ്യം പൊലീസ് എത്തി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അടി തുടർന്നതോടെ കൂടുതൽ പോലീസ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.

കണ്‍മുന്നില്‍ ചോരയില്‍ കുളിച്ചുകിടന്നത് മകളാണെന്നറിയാതെ അമ്മ; പിന്നീട് തേടിവന്നത് മരണവാര്‍ത്തകണ്‍മുന്നില്‍ ചോരയില്‍ കുളിച്ചുകിടന്നത് മകളാണെന്നറിയാതെ അമ്മ; പിന്നീട് തേടിവന്നത് മരണവാര്‍ത്ത

4

പൊലീസിന്റെ മുന്നിൽ വരെ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. നാലുപേരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്. എന്നാൽ രണ്ടുപേർക്ക് സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായി. ഇവരെ വിട്ടയച്ചു.

Thiruvananthapuram
English summary
Thiruvananthapuram:two people have been arrested in an incident that caused trouble in a wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X