തലസ്ഥാനത്ത് ദമ്പതികൾക്ക് നേരെ സദാചാര ആക്രമണം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം : ജില്ലയിൽ ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ അക്രമം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആണ് സദാചാര ഗുണ്ടകളുടെ ആക്രമണം നടന്നത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെഞ്ഞാറമൂട് സ്വദേശിയായ മോഹനൻ ആണ് പൊലീസിനെ പിടിയിലായത്.
ഇതിന് പുറമെ, കണ്ടാൽ അറിയാവുന്ന രണ്ട് പേർക്ക് എതിരെയും മോഹനന്റെ സുഹൃത്തിന് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെയും കൂട്ടിക്കൊണ്ടു പോകാൻ എത്തിയ ഭർത്താവിനും നേരെ ആയിരുന്നു ഗുണ്ടകളുടെ അക്രമം. തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഇന്നലെ രാത്രി 8 മണിക്കാണ് സംഭവം നടന്നത്.
തിരുവനന്തപുരത്ത് ബന്ധുവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ ബന്ധുവായ യുവാവിന്റെ വെട്ടേറ്റ യുവതി മരണപ്പെട്ടു. വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏപ്രില്‍ 28 - നു ഉച്ചയ്ക്ക് ആണ് സംഭവം നടന്നത്.
അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടില്‍ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരന്‍ ഇങ്കി അനില്‍ എന്നറിയപ്പെടുന്ന അനില്‍ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. ഷാലുവിന്റെ വീട്ടിലേക്കുള്ള നട വഴിയില്‍ വെട്ടു കത്തിയുമായി നിന്ന് മരത്തില്‍ വെട്ടി കൊണ്ടു നില്‍ക്കുകയായിരുന്നു അനില്‍. ഉച്ച ഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാന്‍ സ്‌കൂട്ടിയില്‍ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിര്‍ത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു.
'മലയാളികൾക്ക് സത്യം തിരിച്ചറിയാൻ കഴിവുണ്ട്'; പി സി ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ച് യൂസഫലി
ഷാലുവിനെ വെട്ടിയ ശേഷം അനില്‍ വെട്ടു കത്തി വീശി ഭീകര അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ വിവരം തുടര്‍ന്ന് പോലീസ് എത്തി അനിലിനെ കീഴടക്കുകയും ചെയ്തു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ആയിരുന്ന ഷാലു ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മൃതദേഹം വസതിയില്‍ എത്തിച്ചു. അതേ സമയം, പ്രതിയായ ചെമ്മരുതിയില്‍ ചാവടിമുക്ക് വിളയില്‍ വീട്ടില്‍ അനിലിനെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.