അമ്മയുടെ 'കണ്‍മുന്നില്‍' 3 വയസുകാരി പാന്പുകടിയേറ്റ് മരിച്ചു. സംഭവം നെയ്യാറ്റിന്‍കരയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മൂന്നര വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. അമ്മയുടെ കണ്‍മുന്നിലാണ് കുട്ടിയ്ക്ക് ദുരന്തം സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരത്താണ് പച്ചിക്കോട് അഴകറത്തല സ്വദേശിയായ മേക്കുംകര വീട്ടില്‍ ഉണ്ണി-സൗമ്യ ദമ്പതിമാരുടെ മകള്‍ ശിവാനി മരിച്ചത്.
കുളിപ്പിയ്ക്കുന്നതിനായി ശിവാനിയെ കുളിമുറിയില്‍ നിര്‍ത്തി സോപ്പെടുക്കാനായി അമ്മ സൗമ്യ പുറത്തേയ്ക്ക് പോയി. സൗമ്യ പുറത്തിറങ്ങിയതും പാമ്പുകടിയേറ്റുവെന്ന് ഉച്ചത്തില്‍ ശിവാനി കരയുന്നതാണ് കേട്ടത്. ഇതോടെ സൗമ്യ തിരികെ കുളിമുറിയിലെത്തി. പാമ്പ് കുളിമുറിയില്‍ നിന്നും ഇഴഞ്ഞ് പോകുന്നതും കണ്ടു.

കുഞ്ഞിനെ പാമ്പ് കടിച്ചെന്ന് ഉറപ്പായതോടെ സൗമ്യയും കരയാന്‍ തുടങ്ങി. അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ശിവാനിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കണ്‍മുന്നില്‍ മകള്‍ പാമ്പുകടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് സൗമ്യ. കുടുംബത്തിന്റെ ദുഖം നാട്ടുകാര്‍ക്കും വേദനയാകുന്നു.












Click it and Unblock the Notifications