തിരുവനന്തപുരത്ത് ഭിന്ന ലിംഗത്തില്‍ പെട്ട ആളെ അപമാനിച്ചു; പോലീസ് സ്‌റ്റേഷനില്‍ പരിഹാസം?
തിരുവനന്തപുരം: ഭിന്ന ലിംഗത്തില്‍ പെട്ട ആളെ അപമാനിച്ചതായി പരാതി. തിരുവനന്തപുരം കിഴക്കേ കോട്ടയിലെ രാമചന്ദ്ര ടെക്‌സ്‌റ്റൈല്‍സില്‍ വച്ചാണ് സംഭവം. കൊല്ലം സ്വദേശിയായ അനന്യയാണ് പരാതി നല്‍കിയത്.
പരാതി ഉന്നയിക്കാന്‍ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ നിന്നും മോശം അനുഭവമാണ് ഉണ്ടായതെന്ന് അനന്യ വണ്‍ഇന്ത്യയോട് പറഞ്ഞു. ജനുവരി 12 ചൊവ്വാഴ്ച രാത്രിയാണ് പരാതിയ്ക്ക് ആസ്പദമായ കാര്യങ്ങള്‍ നടന്നത്.

രാമചന്ദ്ര ടെക്‌സ്റ്റൈല്‍സില്‍ നിന്ന് വസ്ത്രം വാങ്ങിയതിന് ശേഷം പുറത്തിറങ്ങുന്നതിന് മുമ്പാണ് തന്നെ ഏറെ വിഷമിപ്പിച്ച കാര്യങ്ങള്‍ നടന്നതെന്ന് അനന്യ പറയുന്നു. ബിഗ് ഷോപ്പര്‍ വാങ്ങുന്നതിനായി കൗണ്ടറില്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരന്‍ മോശമായി പെരുമാറുകയായിരുന്നു.
'മുടി ഒറിജിനലാണോ', 'ആണാണോ പെണ്ണാണോ'. 'ബാക്കിയുള്ളതെല്ലാം ഒറിജിനലാണോ'... ഇത്തരത്തിലായിരുന്നു കൗണ്ടറിലെ ജീവനക്കാരന്റെ ചോദ്യങ്ങള്‍. തന്നെ അപമാനിച്ച വ്യക്തിക്കെതിരെ അനന്യ പ്രതികരിയ്ക്കുകയും ചെയ്തു. ഷോപ്പിലെ മറ്റ് ജീവനക്കാരെല്ലാം അനുതാപപൂര്‍വ്വമായ നിലപാടെടുത്തപ്പോള്‍ ഈ ജീവനക്കാരന്‍ വീണ്ടും മോശമായി പെരുമാറിയെന്നാണ് അനന്യ പറയുന്നത്.
പിന്നീടാണ് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. അവിടെ നിന്ന് കളിയാക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ പ്രതികരണം എന്ന് അനന്യ പറഞ്ഞു. അടുത്ത ദിവസം കട തുറന്നാല്‍ മാത്രമേ പരാതിയില്‍ ഉന്നയിച്ച വ്യക്തിയോട് കാര്യങ്ങള്‍ അന്വേഷിയ്ക്കാന്‍ പറ്റൂ എന്ന നിലപാടാണത്രെ പോലീസുകാര്‍ സ്വീകരിച്ചത്. എന്തായാലും അനന്യയുടെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടിയന്തരമായി കൊച്ചിയില്‍ എത്തേണ്ടതിനാല്‍ അനന്യ രാത്രിയില്‍ തന്നെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. ഒരു പെണ്‍കുട്ടിയോട് ഇത്തരം ഒരു സമീപം ഉണ്ടായിരുന്നതെങ്കില്‍ പോലീസുകാര്‍ ഇത്തരത്തിലായിരിയ്ക്കുമോ പ്രതികരിയ്ക്കുക എന്നാണ് അനന്യ ചോദിയ്ക്കുന്നത്.












Click it and Unblock the Notifications