തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറംഗ സംഘം യാത്രക്കാരെ ആക്രമിച്ച് പണവും ഫോണുകളും കവർന്നു; കാൽനടയാത്രക്കാരായ രണ്ട് യുവാക്കളെ അക്രമികൾ വെട്ടി!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നെടുമങ്ങാട് ഇന്നലെ രാത്രി മൂന്നിടങ്ങളിലായി രണ്ട് ബൈക്കുകളിലെത്തിയ ആറംഗ അക്രമി സംഘം വാഹനങ്ങൾ തടഞ്ഞും വഴിയാത്രക്കാരെ ആക്രമിച്ചും മൊബൈൽഫോണുകളും പണവും കവർച്ച ചെയ്തു. പണവും ഫോണും കവരാനുള്ള ശ്രമം തടഞ്ഞ കാൽനടയാത്രക്കാരായ രണ്ട് യുവാക്കളെ അക്രമികൾ വെട്ടി. മൂഴി സ്വദേശികളായ ജീവൻ, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്.

വ്യാജരേഖ ചമച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പരാതി; ഭർത്താവ് പുനർ വിവാഹം നടത്തിയതായി വ്യാജ രേഖ ഉണ്ടാക്കി, കോടതിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും തെറ്റിദ്ധരിപ്പിച്ചു

ഇവരെ നെടുമങ്ങാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെരാത്രി പനവൂർ, ചുള്ളാളം, മൂഴി എന്നിവിടങ്ങളിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അക്രമമുണ്ടായത്. രാത്രി 10.50ന് പനവൂരിൽ തടികയറ്രി വന്ന ലോറി തടഞ്ഞ് ക്ളാീനറെ ആക്രമിച്ച് പണം കവ‌ർന്നതായിരുന്നു ആദ്യസംഭവം. ലോറിക്ക് കുറുകെ ബൈക്കുകൾ തടത്തുനിർത്തി വാളുമായി ചാടിയിറങ്ങിയ സംഘം വാൾ വീശിയശേഷം ക്ളീനറുടെ പക്കലുണ്ടായിരുന്ന പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.

Thiruvananthapuram

വിവരം അറിഞ്ഞ് പൊലീസെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. പുലർച്ചെ 1 മണിയോടെ ചുള്ളാളത്തായിരുന്നു രണ്ടാമത്തെ സംഭവം. ഫർണിച്ചർ വാങ്ങാൻ പോയി തിരികെ വന്ന ബൈക്ക് യാത്രക്കാരായ രണ്ടംഗ സംഘത്തെ തടഞ്ഞുനിർത്തി അവരുടെ പക്കലുണ്ടായിരുന്ന 35000 രൂപയും രണ്ട് ഫോണുകളും കവർച്ച ചെയ്യുകയായിരുന്നു. അരമണിക്കൂറിനുശേഷം മൂഴിയിൽ കാൽനടയാത്രക്കാരും ആർദ്ര കൺസ്ട്രക്ഷൻ കമ്പനിയിലെ എസ്കലേറ്റർ ഓപ്പറേറ്റർമാരുമായ ജീവനും രാജേഷും കമ്പനി ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ കൊറിയർ കമ്പനിയിൽ പോയി തിരികെ വരികയായിരുന്നു.

യാത്രയ്ക്കിടെ ഇവരുടെ ബൈക്ക് വഴയിലയ്ക്ക് സമീപം വച്ച് തകരാറായി. തുടർന്ന് ബസിൽ പുത്തൻപാലത്തിറങ്ങി കല്ലിയോട്ടേക്ക് നടന്നുവരുന്നതിനിടെയാണ് വഴിചോദിക്കാനെന്ന വ്യാജേനയാണ് അക്രമിസംഘം ഇവരെ സമീപിച്ചത്. പേരൂർക്കടയിലേക്കുളള വഴി ചോദിച്ച സംഘം ഫോൺ ചെയ്യാനെന്ന വ്യാജേന രാജേഷിനോട് മൊബൈൽഫോൺ ആവശ്യപ്പെട്ടു. സംശയം തോന്നിയ രാജേഷ് ഫോൺ കൊടുക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് വാളുപയോഗിച്ച് രാജേഷിനെയും തടയാൻ ശ്രമിച്ച ജീവനെയും വെട്ടിയശേഷം ഫോണും ഇവരുടെ പക്കലുണ്ടായിരുന്ന പണവും കവർന്ന് സംഘം മടങ്ങി.

Thiruvananthapuram
English summary
Two youths attacked by gang in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X