Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷമം തോന്നിയാല്‍ ആരോട് പറയുമെന്നോര്‍ത്ത് ഇനി ആശങ്ക വേണ്ട; സര്‍ക്കാര്‍ കേള്‍ക്കും

തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്കും വിഷമതകൾക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗൺസിലിങ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനുമുള്ള ടെലി മനസിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് വളരെയേറെ പ്രാധാന്യത്തോടെ ആണ് മാനസികാരോഗ്യ മേഖലയെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു.

വ്യക്തികൾക്ക് ഉണ്ടാകുന്ന മാനസിക വിഷമതകൾ, അത് അതിജീവിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ എന്നിവയ്ക്ക് ആയാണ് ടെലി മനസ് ഏർപ്പെടുത്തിയത്. വൈകാരിക പ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപെട്ട സംശയങ്ങൾ, മാനസിക വിഷമതകൾ, മാനസികാരോഗ്യ ചികിത്സയുമായി ബന്ധപെട്ട സംശയങ്ങൾ, ചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയ്ക്കെല്ലാം ടെലി മനസ് സേവനം പ്രയോജനപ്പെടുത്താം എന്നും മന്ത്രി പറയുന്നു.

veena new

നവംബർ ഒന്ന് മുതൽ 24 മണിക്കൂറും ടെലിമനസ് സേവനം ലഭ്യമാക്കുന്നതാണ്. ടെലി മനസ് സേവനങ്ങൾക്കായി 20 കൗൺസിലർമാരെയും സൈക്യാട്രിസ്റ്റ് ഉൾപ്പടെയുള്ള മാനസികാരോഗ്യ പ്രവർത്തകരെയും നിയോഗിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ 5 കൗൺസിലർമാരയാണ് നിയമിച്ചിട്ടുള്ളത്.

കോളുകൾ കൂടുന്ന മുറയ്ക്ക് 20 കൗൺസിലർമാരെയും നിയോഗിക്കുന്നതാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കിൽ നേരിട്ടുളള സേവനങ്ങൾ നൽകുന്നതിനായിട്ടുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.ടെലിമനസ് നമ്പറുകൾ: 14416, 1800 89 14416

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+