വെട്ടുകാട് പള്ളിയില്‍ കൊടിയേറ്റം
തിരുവനന്തപുരം:വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി. 2013 നവംബര്‍ 15 ന് വെള്ളിയാഴ്ചയായിരുന്നു കൊടിയേറ്റം. ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലാണ് ക്രിസ്തുരാജ തിരുനാളിന് കൊടിയേറിയത്.
സമൂഹബലിക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര മുഖ്യകാര്ഡമികത്വം വഹിച്ചു. തിരുനാള്‍ കൊടിയേറ്റത്തോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പ്രാദേശിക അവധി ആയിരുന്നു.
നവംബര്‍ 24 നാണ് തിരനാള്‍ മഹോത്സവം സമാപിക്കുക. ദിവ്.ബലിക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം നേതൃത്വം നല്‍കും.

തീര്‍ത്ഥാടന കേന്ദ്രം
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് വെട്ടുകാട് പള്ളി. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം

കന്യാമറിയത്തിന്റെ പള്ളി
പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ എത്തുംമുമ്പ് തന്നെ വെട്ടുകാട് ഒരു ജപാലയം ഉണ്ടായിരുന്നതായാണ് ഐതിഹ്യം. കന്യാമറിയത്തിന്റെ പേരിലാണ് ഇവിടത്തെ പള്ളി

ക്രിസ്തുരാജത്വ നിരുനാള്‍
1942 ല്‍ ആണ് ക്രിസ്തുരാജന്റെ തിരു സ്വരൂപം പള്ളിയില്‍ സ്ഥാപിക്കുന്നത്. ലത്തീന്‍ ആരാധനക്രമ വര്‍ഷത്തിലെ അവസാനത്തെ ഞായറാഴ്ചയാണ് ക്രിസ്തുരാജത്വ നിരുനാള്‍ ആഘോഷിക്കുന്നത്.

വെട്ടുകാട് പള്ളി
വെട്ടുകാട് പള്ളി












Click it and Unblock the Notifications