'പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്'; ഈ നാട് ഇങ്ങനെയാണെന്ന് എംഎല്‍എ, കുറിപ്പ്
തിരുവനന്തപുരം: ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍കോളേജിലേക്കുള്ള പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവക്കുറിപ്പ് പങ്കുവച്ച് വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്ത്. പൊതിച്ചോര്‍ നല്‍കാമെന്ന് അറിയിച്ച വീട്ടുകാര്‍ ഗേറ്റിന് മുന്നില്‍ എഴുതിവച്ച കുറിപ്പാണ് വി കെ പ്രശാന്ത് പങ്കുവച്ചത്. 'പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് എന്നായിരുന്നു വീട്ടുടമ ഗേറ്റില്‍ വച്ച കുറിപ്പില്‍ പറഞ്ഞത്.

എം എല്‍ എ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലാണ്. ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്കുന്ന നാടാണ്... ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു വി കെ പ്രശാന്ത് പ്രശംസിച്ച് കുറിപ്പില്‍ പറഞ്ഞത്. കുറിപ്പിന്റെ പൂര്‍ണരൂപം.

ഇന്ന് ഹൃദയപൂര്‍വ്വം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതണം ചെയ്യേണ്ടത് ഡി വൈ എഫ് ഐ ഊരൂട്ടമ്പലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കള്‍ മടത്തുവിള പ്രദേശത്ത് പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ ഒരു കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പായിരുന്നു അത്.

വിഴിഞ്ഞം: ജഡ്ജിയുടെ പേരെടുത്ത് വിരട്ടുന്ന പാതിരിമാർ നീതിന്യായ വ്യവസ്ഥയെ പുച്ഛിക്കുന്നു: ഐഎന്‍എല്‍
'പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് ' ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്പോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്കുന്ന നാടാണ്... ഹൃദയാഭിവാദ്യങ്ങള്‍- വി കെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വീട്ടുടമയുടെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് പങ്കുവച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളികള്‍ ഒന്നിക്കുന്ന ഒരു സംരംഭം കൂടിയാണിതെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കൂടാതെ പലരും പൊതിച്ചോര്‍ ലഭച്ചതിനെ കുറിച്ചുള്ള അനുഭവങ്ങളും പോസ്റ്റിന് താഴെ പങ്കുവച്ചു.

ഇതുവരെ പൊതിച്ചോര്‍ വിതരണം നല്ലൊരു കാഴ്ചപ്പാട് ആയി മാത്രമേ തോന്നിയിരുന്നുള്ളൂ, പക്ഷേ അനുഭവിച്ചറിഞ്ഞപ്പോള്‍ ആണ് അത് എത്രത്തോളം വാക്കുകള്‍ക്ക് അതീതമാണെന്ന് മനസ്സിലാക്കിയത്. കഴിഞ്ഞ 15 ദിവസത്തോളമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിയിട്ട്...

നാളിതുവരെ ഒരു ദിവസം പോലും ഭക്ഷണത്തിനു പണം ചിലവായിട്ടില്ല, ഉച്ചക്ക് ഡി വൈ എഫ് ഐയുടെ പൊതിച്ചോര്‍ 12.30 ക്ക് എത്തും, പാസ്സ് ഉള്ളവര്‍ക്ക് രണ്ടും ഇല്ലാത്തവര്‍ക്ക് ഓരോന്നും. രാത്രിയിലാണെങ്കില്‍ മഞ്ചേരി കെ എം സി സിയില്‍ വൈകുന്നേരം 6 മുതല്‍ 6.30 വരെ എത്രപേര്‍ക്കുള്ള ഭക്ഷണം വേണമെങ്കിലും കിട്ടും. രണ്ട് സംഘടനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി- ഒരാള്‍ കമന്റായി കുറിച്ചു.