തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശിവൻകുട്ടിയുടെ പ്രചാരണത്തിനിടെ ആക്രമിക്കപ്പെട്ടു: രാജിവെച്ച് സിപിഎം പ്രവർത്തക

Google Oneindia Malayalam News

തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് രാജിവെച്ചു. ചാല ബ്ലോക്ക് വൈസ് പ്രസിഡണ്ട് കൂടിയായ ഗോപിക ആര്‍ നായരാണ് സിപിഎമ്മില്‍ നിന്നും രാജി വെച്ചത്. നേമത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശിവന്‍കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മര്‍ദിക്കപ്പെട്ടതിന് പിന്നാലെയാണ് സംഭവം. 22 വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനത്തിനൊടുവിൽ വെള്ളിയാഴ്ച്ചയാണ് ഗോപിക പാർട്ടിയിൽ നിന്ന് രാജിവെച്ചത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

നേമത്ത് മുരളീധരന്‍ വീഴും? ഭൂരിപക്ഷം ഇങ്ങനെ, തെക്കില്‍ 26 സീറ്റുകള്‍ ഉറപ്പിച്ച് സിപിഎംനേമത്ത് മുരളീധരന്‍ വീഴും? ഭൂരിപക്ഷം ഇങ്ങനെ, തെക്കില്‍ 26 സീറ്റുകള്‍ ഉറപ്പിച്ച് സിപിഎം

 ഗുരുതര ആരോപണം

ഗുരുതര ആരോപണം

ബ്ലോക്ക് സെക്രട്ടറിയും ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലറുമായ ആര്‍ ഉണ്ണി കൃഷ്ണനാണ് പ്രചാരണത്തിനിടെ തന്നെ ആക്രമിച്ച സംഭവത്തിന് പിന്നിലെന്നാണ് ഗോപിക ഉന്നയിക്കുന്ന ആരോപണം. ഉണ്ണിയുടെ കണക്കുകൂട്ടൽ അനുസരിച്ച് സായികൃഷ്ണന്‍ എന്ന പ്രവര്‍ത്തകന്‍ ഗോഷ്ടികള്‍ കാട്ടി തന്നെ പ്രകോപിപ്പിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമാണ് ഗോപിക ഉന്നയിക്കുന്ന ആരോപണം. അതേ സമയം ഉണ്ണിയുടെ വളര്‍ച്ചക്ക് താന്‍ തടസമാവുമെന്ന് കണ്ടതോടെയാണ് ഇത്തരത്തിലുള്ള ആക്രമണമുണ്ടായിരുന്നു. ബാലസംഘത്തിലൂടെ ആറാം വയസില്‍ സംഘടനയില്‍ ചേര്‍ന്നുകൊണ്ടാണ് പ്രവർത്തനം ആരംഭിക്കുന്നതെന്നും ഗോപിക പറയുന്നു.

 ആത്മഹത്യാ ശ്രമം

ആത്മഹത്യാ ശ്രമം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൂന്തുറ പൊലീസിനെ സമീപിച്ച് ഗോപിക പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഗോപികയുടെ പരാതിയിൽ ഐപിസി 509, 323, 354, 294 (ബി), 5076 വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉണ്ണികൃഷ്ണനില്‍ നിന്നേറ്റ മാനസിക സമ്മര്‍ദം സഹിക്കവയ്യാതെ നേരത്തെ ഗോപിക ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശേഷവും ഉണ്ണിയുടെ ഭാഗത്ത് നിന്നും മാനസിക സമ്മര്‍ദം തുടരുകയാണെന്ന് ഗോപിക നേരത്തെ പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. എന്നാൽ പാർട്ടിയിൽ നിന്ന് ഈ വിഷയത്തിൽ പിന്തുണ ലഭിക്കാത്തതിനെ തുടർന്നാണ് ഗോപിക രാജിവെക്കാനുള്ള തീരുമാനത്തിലെക്കെത്തുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇനി താൻ സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും നിയമനടപടിയുമായി തന്നെ മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

 പോലീസിൽ പരാതി

പോലീസിൽ പരാതി

പൂന്തുറ പൊലീസ് സ്റ്റേഷനിലാണ് ഗോപിക പരാതി നല്‍കിയിരിക്കുന്നത്. ഐപിസി 509, 323, 354, 294 (ബി), 5076 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഉണ്ണികൃഷ്ണനില്‍ നിന്നുള്ള മാനസിക സമ്മര്‍ദം സഹിക്കാനാവാതെ നേരത്തെ ഗോപിക ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് ശേഷവും ഉണ്ണിയിൽ നിന്നുള്ള തന്നോടുള്ള സമീപനത്തിന് മാറ്റം സംഭവിച്ചിട്ടില്ലെന്നും കാണിച്ച് സിപിഎമ്മിന് നേരത്തെ തന്നെ ഗോപിക പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ തനിക്കനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്.

മുൻകാല വൈരാഗ്യം

മുൻകാല വൈരാഗ്യം


ഉണ്ണിയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. എസ്എഫ്‌ഐയിൽ പ്രവർത്തിച്ചിരുന്ന കാലം മുതല്‍ തന്നെ താനും ഉണ്ണിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഗോപിക തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നെ ഉണ്ണി നേരിട്ട് ആക്രമിക്കുകയായിരുന്നില്ല. മറിച്ച് ഉണ്ണിയുടെ പദ്ധതി അനുസരിച്ച് സായി കൃഷ്ണയെ ഉപയോഗിച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും ഗോപിക ആരോപിച്ചു. തന്നോടുള്ള സമീപനത്തിൽ നേരത്തെയും പരാതിയുമായി പാർട്ടിയെ സമീപിച്ചിരുന്നു. എന്നാൽ പാർട്ടി നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരം നടപടി ആവർത്തിക്കുന്നതെന്നും

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

Thiruvananthapuram
English summary
Woman DYFI leader quits party due to attack during election campaign for VK Sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X