തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ യുവതിയെ മര്‍ദിച്ചുവെന്ന് പരാതി; കള്ളകേസെന്ന് ഭര്‍തൃ വീട്ടുകാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീധം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. കാരക്കോണം സ്വദേശി നിബിഷയാണ് പൊലീസില്‍ പരാതി നല്‍കിയത്. വെണ്ണിയൂര്‍ സ്വേദേശി അഖിലിന്റെയും കുടുംബത്തിന്റെയും പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ തന്നെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും നിബിഷ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അച്ഛനും അമ്മയും എത്തിയില്ലായിരുന്നുവെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്നും നിബിഷ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീധനം ആവശ്യപ്പെടുന്ന ഫോണ്‍സംഭാഷണങ്ങളും, ഭര്‍തൃവീട്ടില്‍ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളും ലഭിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം എല്ലാ കെട്ടിചമച്ചതാണെന്നും ഒന്നും സംഭവിച്ചില്ലെന്നും കള്ളക്കേസാണെന്നുമായിരുന്നു അഖിലിന്റെയും കുടുംബത്തിന്റെയും വിശദീകരണം.

രാജ്യത്ത് പുതുതായി 9765 പേർക്ക് കൊവിഡ്;രോഗമുക്തി നിരക്ക് 98.35 ശതമാനംരാജ്യത്ത് പുതുതായി 9765 പേർക്ക് കൊവിഡ്;രോഗമുക്തി നിരക്ക് 98.35 ശതമാനം

നിബിഷയെ കാണാന്‍ വീട്ടിലെത്തിയ മാതാപിതാക്കളുടെ മുന്നില്‍ വച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്. കാരക്കോണം സ്വദേശി നിബിഷയും വിഴിഞ്ഞം വെണ്ണിയൂര്‍ സ്വദേശിയായ അഖിലും ഇക്കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. സ്ത്രീധനം ഒന്നും ചോദിച്ചില്ലെങ്കിലും നാല്പത് പവന്റെ സ്വര്‍ണാഭരണങ്ങളും നാല്പത് സെന്റ് ഭൂമിയും നിബിഷയ്ക്ക് പിതാവ് ഇഷ്ട ദാനമായി നല്‍കിയിരുന്നു. പിന്നീട് സ്ത്രീധന കണക്ക് ചോദിച്ചും സൗന്ദര്യക്കുറവെന്നും ആരോപിച്ച് അപമാനിക്കല്‍ തുടങ്ങിയതായും നിബിഷ പറഞ്ഞു.

be

പിന്നീട് മര്‍ദനവും പതിവായിരുന്നുവെന്നും പിന്നീടങ്ങോട്ട് സംസാരം മുഴുവന്‍ സ്ത്രീധനത്തെക്കുറിച്ചായെന്നും പരാതിയില്‍ പറയുന്നു. സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞ് അപമാനവും മര്‍ദനവും പതിവായതോടെ നിബിഷയുടെ അച്ഛന്‍ അഖിലിനെ ഫോണില്‍ വിളിച്ചപ്പോള്‍ പറയുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. പിടിച്ച് നില്‍ക്കാന്‍ കഴിയാതായപ്പോള്‍ വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം നിബിഷ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അച്ഛനും അമ്മയും എത്താന്‍ വൈകിയിരുന്നെങ്കില്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ നിബിഷയും ഉള്‍പ്പെടുമായിരുന്നുവെന്ന് നിബിഷയുടെ അമ്മ പറഞ്ഞു.

'ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ, തനിക്ക് പറ്റിയ പണി കോപ്പി അടി'; പ്രിയദർശന് തെറിപൂരം'ബെട്ടിയിട്ട ബായത്തണ്ട് പോലെ ആയല്ലോ പ്രിയാ, തനിക്ക് പറ്റിയ പണി കോപ്പി അടി'; പ്രിയദർശന് തെറിപൂരം

ജൂലായ് മാസം നിബിഷയെ മര്‍ദിച്ചപ്പോള്‍ പൊലീസെത്തിയിരുന്നുവെന്നും കാര്യമായി ഒരു നടപടിയും എടുത്തില്ലെന്നും കുടുംബം ആരോപിച്ചു. മര്‍ദനമേറ്റ ദിവസം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിട്ടും അതേ പൊലീസ് അനങ്ങിയില്ലെന്നും ആരോപണമുണ്ട്. തുടര്‍ച്ചയായി പറഞ്ഞിട്ടും കേസെടുക്കാന്‍ രണ്ടാഴ്ചയിലധികമെടുത്തുവെന്നും ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ശബ്ദ സംഭാഷണവും എല്ലാമുണ്ടായിട്ടും പൊലീസ് കേസെടുക്കാന്‍ വൈകിക്കുകയായിരുന്നുവെന്നും അരോപിക്കുന്നു.

 ഗുജറാത്ത് കലാപത്തെ കുറിച്ച് ചോദ്യം; നാല് ഒപ്ഷന്‍സ്... വിവാദം, നടപടിയെന്ന് സിബിഎസ്ഇ ഗുജറാത്ത് കലാപത്തെ കുറിച്ച് ചോദ്യം; നാല് ഒപ്ഷന്‍സ്... വിവാദം, നടപടിയെന്ന് സിബിഎസ്ഇ

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

Thiruvananthapuram
English summary
Women Has Been beaten in the name of dowry in thiruvananthapuram karakonam, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X