തിരുവനന്തപുരത്ത് യുവതിയെ തലക്കടിച്ചു കൊന്നു
തിരുവനന്തപുരം: യുവതിയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. മനു എന്ന 22 കാരിയാണ് മരിച്ചത്. മുഖത്തും കല്ല് കൊണ്ട് മര്‍ദ്ദനമേറ്റതിന്റെ പാടുണ്ട്.
കഴക്കൂട്ടം തിരുവല്ലം ബൈപ്പാസില്‍ കുമരിചന്ത പരുത്തിക്കുഴി സി.എസ്.ഐ ചര്‍ച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രന്‍-ശോഭന ദന്പതിമാരുടെ മകളാണ് മനു. കുമരിചന്ത ആറ്റുകാല്‍ ആശുപത്രിക്ക് സമീപം ഇവരുടെ വീടിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ പുരയിടത്തിലെ ഗേറ്റിന് സമീപമായിരുന്നു മൃതദേഹം കണ്ടത്.

ഫെബ്രുവരി 17 ന് രാവിലെ ഗേറ്റ് തുറന്ന് അകത്ത് കടന്ന ചിലരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പൂന്തുറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുമരിചന്തയില്‍ കരിക്ക് വില്‍പനയാണ് മനുവിന്റെ അമ്മ ശോഭനയുടെ ജോലി. ആദ്യം ഭര്‍ത്താവിലും ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
ശോഭനക്കും കുടംബത്തിനും ഒപ്പം ആറ്റുകാല്‍ സ്വദേശിയായ രതീഷും വാടക വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. രതീഷ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്നതായി ശോഭന മൊഴി നല്‍കിയിട്ടുണ്ട്. രതീഷിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications