• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജനങ്ങളോട് ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ക്രൂരത: 13 വീട്ടുകാര്‍ക്ക് പട്ടയം കിട്ടാക്കനി, സത്യഗ്രഹത്തിന്

  • By Desk

തൃശൂര്‍: റവന്യൂവകുപ്പിനു കീഴിലുള്ള ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടര്‍ന്നു കുടിലുകളില്‍ പതിറ്റാണ്ടുകളായി കഴിയുന്ന 13 കുടുംബങ്ങള്‍ക്കു പട്ടയം കിട്ടക്കനി. കടവല്ലൂര്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ഒറ്റപ്പിലാവ് കണിശത്തു മനവക ഭൂമിയില്‍ തലമുറകളായി കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള പട്ടയങ്ങളാണു ചുവപ്പുനാടയില്‍ കുരുങ്ങിയത്. സാംബവ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ക്കു കുടില്‍കെട്ടി താമസിക്കാന്‍ ജന്മി കൈമാറിയ 80 സെന്റ് ഭൂമിയാണിത്. മൂന്നു സെന്റുമുതല്‍ 10 സെന്റ്‌വരെയളള ഭൂമിയില്‍ കുടില്‍കെട്ടിയാണു താമസം.

മലയോര ഹൈവേ: ജില്ലാതല ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു; വയനാട്ടിൽ നടപ്പിലാക്കാൻ പോകുന്നത് 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങളെന്നും മന്ത്രി

പട്ടയമോ കൈവശാവകാശ രേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായത്തില്‍ വീടു നിര്‍മിക്കാനും മറ്റ് ആനുകൂല്യങ്ങള്‍ നേടാനും ഈ നിര്‍ധന കുടുംബങ്ങള്‍ക്കു കഴിയില്ല. കടവല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ടി.എസ്. സജിത മുന്‍കൈയെടുത്ത് 2017 ല്‍ 13 വീട്ടുകാര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസില്‍ പട്ടയത്തിന് വെവ്വേറെ അപേക്ഷ നല്‍കി. ഓരോരുത്തരും നല്‍കിയ അപേക്ഷകള്‍ ഒരു ഫയലാക്കി ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് 2018ല്‍ മടക്കി അയച്ചു. ഓരോരുത്തരും വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിണമെന്നാവശ്യപ്പെട്ടാണ് അപേക്ഷകള്‍ ഒരു വര്‍ഷത്തിനുശേഷം മടക്കിയത്. ആദ്യം ഓരോരുത്തരും വെവ്വേറെ അപേക്ഷകളാണ് നല്‍കിയത്. പിന്നീട് വീണ്ടും രേഖകള്‍ സഹിതം അപേക്ഷകള്‍ നല്‍കിയതോടെ ആക്ഷേപങ്ങള്‍ക്കും പരാതികള്‍ക്കുമായി നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇതിനിടെ മൂന്നുതവണ വിധവകളും രോഗികളും കൂലിപ്പണിക്കാരുമായ വീട്ടുകാരെ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ഹിയറിങ്ങിന് വിളിച്ചിരുന്നു. ഇതിനുശേഷം ലാന്‍ഡ് ട്രൈബ്യൂണല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ സ്ഥലം പരിശോധിച്ചു.

2019 ജനുവരിയിലെ ഹിയറിങ്ങിനിടെ പരിശോധനയില്‍ പറയാത്ത രേഖകള്‍ ഹാജരാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഭൂമിയെ സംബന്ധിച്ച് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് യാതൊരു നിയമ തടസവുമില്ലെന്ന് കാണിച്ച് വില്ലേജ് ഓഫീസ് നിരാക്ഷേപം നല്‍കിയിരുന്നു. എന്നിട്ടും നിയമത്തില്‍ പറയാത്തവിധം പത്രപ്പരസ്യം നല്‍കാന്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ആവശ്യപ്പെട്ടു. ഈ മാസം വീണ്ടും പുതിയ രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ ഈ വര്‍ഷം ഒക്‌ടോബറില്‍ വീണ്ടും ഹിയറിങ്ങിന് ഹാജരാകാനാണ് ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് ആവശ്യപ്പെട്ടത്. ഓരോരുത്തര്‍ക്കും വെവ്വേറെ സ്‌കെച്ച് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്ന 13 കുടുംബങ്ങള്‍ക്കു പട്ടയം നിഷേധിക്കുന്ന സംഭവം വാര്‍ഡ് മെമ്പര്‍ ടി.എസ്. സജിത സ്ഥലം എല്‍.എല്‍.എ. കൂടിയായ മന്ത്രി എ.സി. മൊയ്തീന്റെ ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രിയുടെ ഓഫീസ് ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഗുണമുണ്ടായില്ല. നിലവിലുള്ള റവന്യു വകുപ്പ് അധികാരികളെ സുഖിപ്പിച്ചു നിര്‍ത്തുന്ന റവന്യു ഇന്‍സ്‌പെക്ടര്‍മാരുടെ കൊള്ളരുതായ്മകളാണു പാവങ്ങള്‍ക്ക് പട്ടയം നിഷേധിക്കുന്നതിന് കാരണമാകുമെന്നതെന്നു വാര്‍ഡ് മെമ്പര്‍ സൂചിപ്പിച്ചു. ഒക്‌ടോബറിലെ ഹിയറിങ്ങിനുശേഷവും 13 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയില്ലെങ്കില്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസിനു മുന്നില്‍ കുടുംബങ്ങള്‍ സത്യഗ്രഹം ആരംഭിക്കുമെന്നും മെമ്പര്‍ ടി.എസ്. സജിത വ്യക്തമാക്കി.

Thrissur

English summary
13 House owners face issues in land document, hearing in October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X