തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രിയും മേയറുമടക്കം 18 പേര്‍ ക്വാറന്റൈനില്‍; ആശങ്ക നിറഞ്ഞ് തൃശൂര്‍, ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മന്ത്രി വിഎസ് സുനില്‍ കുമാര്‍, മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ എന്നിവരുള്‍പ്പെടെ തൃശൂര്‍ കോര്‍പറേഷനിലെ 18 പേര്‍ ക്വാറന്റൈനില്‍. മന്ത്രി വിളിച്ചുചേര്‍ത്ത കൊറോണ അവലോകന യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കൂട്ടത്തോടെയുള്ള ക്വാറന്റൈന്‍. 14 ദിവസം ക്വാറന്റൈനില്‍ കഴിയാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. നേരത്തെ ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ യോഗം വിളിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

C

ഈ മാസം 15നാണ് അവലോക യോഗം മന്ത്രി സുനില്‍ കുമാര്‍ വിളിച്ചുചേര്‍ത്തത്. ഇതില്‍ പങ്കെടുത്ത ആരോഗ്യ വിഭാഗം സൂപ്രണ്ടിനാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്ന് എല്ലാവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും പിഎയും നിര്‍ദേശം വരുന്നതിന് മുമ്പേ ക്വാറന്റൈനില്‍ പ്രവേശിച്ചു. 14 ദിവസമാണ് ക്വാറന്റൈന്‍. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ മറ്റൊരു 14 ദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരും.

Recommended Video

cmsvideo
Excise driver KP Sunil's audio message came out | Oneindia Malayalam

കോര്‍പറേഷന്‍ ജീവനക്കാരില്‍ ചിലര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളില്‍ നിന്നാണ് മറ്റു ചില ജീവനക്കാര്‍ക്കും രോഗ ബാധയുണ്ടായത്. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകനുമായി അടുത്തിടപഴകിയ സഹപ്രവര്‍ത്തകനും കുടുംബാംഗത്തിനും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ആരോഗ്യ വിഭാഗം സൂപ്രണ്ടിന് പകരാന്‍ കാരണമായി പറയുന്നത്.

ബസ്സില്‍ കൊറോണ രോഗികള്‍; യാത്രക്കാര്‍ ഇറങ്ങിയോടി, നിലവിളിച്ച് കണ്ടക്ടര്‍, പിന്നീട് സംഭവിച്ചത്...ബസ്സില്‍ കൊറോണ രോഗികള്‍; യാത്രക്കാര്‍ ഇറങ്ങിയോടി, നിലവിളിച്ച് കണ്ടക്ടര്‍, പിന്നീട് സംഭവിച്ചത്...

കോര്‍പറേഷനില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേരും ഭേദമായി ആശുപത്രി വിട്ടുകഴിഞ്ഞു. ഭരണകാര്യങ്ങള്‍ നോക്കുന്ന മിക്കവരും ക്വാറന്റൈനിലായ സാഹചര്യത്തില്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഭാഗികമാണ്. ആരോഗ്യ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ശനമായ പരിശോധനയ്ക്ക് ശേഷമാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്.

ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്‍' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്‍' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍

Thrissur
English summary
18 persons including Minister VS Sunilkumar and Mayor Quarantine in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X