തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടുംബ വഴക്കിനിടയില്‍ അകപ്പെട്ട നാലു വയസുകാരിക്ക് കൈക്കോട്ട് കൊണ്ടുള്ള വെട്ടേറ്റ് ദാരുണ അന്ത്യം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വടക്കേക്കാട് വൈലത്തൂര്‍ കച്ചേരിപ്പടിയില്‍ കുടുംബ വഴക്കിനിടയില്‍ അകപ്പെട്ട നാലു വയസുകാരിക്ക് കൈക്കോട്ട് കൊണ്ടുള്ള വെട്ടേറ്റ് ദാരുണ അന്ത്യം. ഏടപ്പാള്‍ അണ്ണകൊമ്പാട്ട് താഴത്തെ പീടികയില്‍ ജിതേഷ്-നിത്യ ദമ്പതികളുടെ മകള്‍ ആദിലക്ഷ്മി(4)യാണ് കൈക്കോട്ടുകൊണ്ട് തലയ്ക്ക് വെട്ടേറ്റ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍</strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

ആദിലക്ഷ്മിയുടെ അമ്മ നിത്യ മഞ്ഞപ്പിത്തം പിടിപെട്ട് മൂന്നുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ആദിലക്ഷ്മി അമ്മയുടെ വീടായ വൈലത്തൂര്‍ ചെറ്റാട്ടുപറമ്പില്‍ ചന്ദ്രന്റെ വീട്ടിലാണ് താമസം. കഴിഞ്ഞ കുറച്ചുനാളുകളായി ചന്ദ്രനും ഭാര്യ ലതയും തമ്മില്‍ കുടുംബവഴക്ക് നടക്കാറുണ്ട്. ഇതേത്തുടര്‍ന്ന് ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് പറയപ്പെടുന്നു.

Adilakshmi

സംഭവദിവസം രാത്രി വഴക്ക് ശക്തമായതിനെ തുടര്‍ന്ന് ലതയുടെ ബന്ധുക്കള്‍ ചന്ദ്രനെ ചോദ്യം ചെയ്യാനായി എത്തിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. ഇതിനിടെയാണ് ലതയുടെ അരികിലുണ്ടായിരുന്ന ആദിലക്ഷ്മിക്ക് വെട്ടേറ്റത്. ഉടന്‍തന്നെ വൈലത്തൂര്‍ ആക്ട്‌സ് പ്രവര്‍ത്തകരെത്തി കുന്നംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തില്‍ ചന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടി(46), വെട്ടിശേരി സോമന്‍(40) എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആദിലക്ഷ്മിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് വടക്കേക്കാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. വടക്കേക്കാട് എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സംഭവത്തിലകപ്പെട്ട മുഴുവന്‍ പേരെയും കസ്റ്റഡിയിലെടുത്തു. മമ്മിയൂര്‍ എല്‍.എഫ്. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിനിയാണ് ആദിലക്ഷ്മി.

ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

കുടുംബ വഴക്കിനിടയില്‍ തലയ്ക്ക് കൈക്കോട്ടുകൊണ്ട് വെട്ടേറ്റ് നാലു വയസുകാരി മരിച്ചസംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. തൃശൂര്‍ ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ റിനിതോമസ്, ഫിംഗര്‍ പ്രിന്റ് ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വസ്തുക്കള്‍ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. അതേസമയം സംഭവം നടന്ന് അര മണിക്കൂറിനുള്ളില്‍ ഒമ്പതോളം പേരെ പോലീസ് പിടികൂടിയിട്ടും പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

പോലീസ് ഇരുട്ടില്‍ത്തപ്പുന്നു

വൈലത്തൂര്‍ കച്ചേരിപ്പടിയില്‍ കുടുംബ വഴക്കിനിടെ കൈക്കോട്ടുകൊണ്ടുള്ള വെട്ടേറ്റു നാലു വയസുകാരി ആദിലക്ഷ്മി മരിച്ച സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. സംഭവസ്ഥലത്തുനിന്നു പത്തോളംപേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും പ്രതി ആരെന്നുപോലും കണ്ടെത്താന്‍ പോലീസിനായില്ല. പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരും പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇവരില്‍ കുറ്റം അടിച്ചേല്‍പ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.

മരിച്ച ആദിലക്ഷ്മിയുടെ അമ്മയുടെ അച്ഛന്‍ ചന്ദ്രന്‍, ഇയാളുടെ സഹോദരന്‍ കൃഷ്ണന്‍കുട്ടി, ചന്ദ്രന്റെ മകന്‍ നിഖില്‍, കൃഷ്ണന്‍കുട്ടിയുടെ മകന്‍ പ്രവീണ്‍, ഇവരുടെ അര്‍ദ്ധ സഹോദരന്‍ സുകുമാരന്റെ മകന്‍ സുമേഷ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതു കൂടാതെ അഞ്ചോളംപേര്‍ വേറെയും ഉണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ നിരപരാധികളാണെന്നു പോലീസിനും ബോധ്യമുണ്ടെങ്കിലും ഇവരെ വിട്ടയയ്ക്കാന്‍ തയാറായിട്ടില്ല. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അഞ്ചുപേര്‍ക്കെതിരേ

കേസെടുത്തിട്ടുണ്ടെങ്കിലും ഇതില്‍ ആരാണ് കുട്ടിയെ വെട്ടിയത് എന്ന കാര്യത്തിലും പോലീസിനു കൃത്യതയില്ല. അതുകൊണ്ടാണ് ഇന്നലെ രാത്രിയും അറസ്റ്റ് രേഖപ്പെടുത്താതിരുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ പ്രതിയെ കണ്ടെത്താനാകൂ എന്ന് പോലീസിലെതന്നെ ചിലര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആരുടെയെങ്കിലും മേല്‍ കുറ്റം ചാര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം.

Thrissur
English summary
4 years old girl murdered in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X