തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴു വയസുകാരിയുടെ ദുരൂഹമരണം: അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍: മൊഴിയില്‍ വൈരുദ്ധ്യം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടിയില്‍ ഗോവണിയില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ വീണു മരിച്ച് ഏഴുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് ഇനിയും വിരമമാകുന്നില്ല. മേലൂര്‍ കുന്നപ്പിള്ളി പെരുമനപറമ്പില്‍ വിപിന്റെ മകള്‍ ആവണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്കാണ് ഇനിയും അയവ് വരാത്തത്. സെപ്റ്റംബര്‍ 22നാണ് ആവണിയെ വീട്ടിനുള്ളില്‍ ഗോവണിയില്‍നിന്നു വീണ് കിടക്കുന്ന തരത്തില്‍ കണ്ടത്.

<strong>സത്യം തുറന്ന് പറയുന്നത് കൊണ്ട് അവസരങ്ങള്‍ ഇല്ലാതായി..... തുറന്നടിച്ച് പാര്‍വതി!!<br></strong>സത്യം തുറന്ന് പറയുന്നത് കൊണ്ട് അവസരങ്ങള്‍ ഇല്ലാതായി..... തുറന്നടിച്ച് പാര്‍വതി!!

തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണവുമായി ബന്ധപ്പെട്ട് അമ്മ ഷാനിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ അറസ്റ്റ് ചെയ്‌തെങ്കിലും എന്തിന് വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നത് സംബന്ധിച്ച് പോലീസിന് വ്യക്തത വരുത്താനായിട്ടില്ല. എങ്ങനെ കൊലപ്പെടുത്തിയെന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ഗോവണിയില്‍ നിന്നും കുട്ടി വീണതാണ് മരണകാരണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അച്ഛന്‍ വിപിന്‍ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അമ്മ ഷാനിയെ അറസ്റ്റ് ചെയ്തത്.

Shani and avani

കുട്ടിയുടെ മരണം കാരണം സംബന്ധിച്ച് വീട്ടുകാര്‍ ചോദിച്ച് തുടങ്ങിയതോടെ ഷാനിക്ക് മാനസികാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തപ്പോഴായിരുന്നു അറസ്റ്റ് നടന്നത്. ഇപ്പോഴും ഇവരുടെ മാനസികാസ്വസ്ഥ്യം പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ലെന്ന് പറയുന്നു. എന്നാല്‍ ഇവര്‍ മാനസികരോഗിയായി അഭിനയിക്കുകയാണോ എന്ന സംശയവും പോലീസിനുണ്ട്. ഇവരുടെ രോഗം അത്ര തീവ്രമല്ലെന്ന നിലപാട് തന്നെയാണ് ഇവരെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്.

അറസ്റ്റിലായ ഷാനിയിപ്പോള്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ റിമാന്റിലാണ്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ഇപ്പോഴും ഇവര്‍ പറയുന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. ഇവരെ ശരിയായ രീതിയില്‍ ചോദ്യം ചെയ്താലേ സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് വരികയുള്ളൂ. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് സംബന്ധിച്ചും വ്യക്തത വരുത്തേണ്ടുണ്ട്. ഈ സംശയങ്ങള്‍ക്കെല്ലാം തീര്‍പ്പാവണമെങ്കില്‍ ഷാനി അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സഹകരിക്കണം.

കുട്ടി ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റുവെന്നായിരുന്നു ഷാനി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടിയുടെ സംസ്‌ക്കാരം കഴിഞ്ഞ് വീട്ടുകാര്‍ സംഭവം സംബന്ധിച്ച് കൂടുതലായി ചോദിച്ചപ്പോള്‍ മരണകാരണം ഷാനി മാറ്റി പറഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍ മറ്റൊരു കാരണമാണ് പറഞ്ഞത്. ഇതാണ് സംശയത്തിന് ഇടവരുത്തിയത്. തുടര്‍ന്നാണ് ഭര്‍ത്താവ് കൊരട്ടി പോലീസില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പരാതി നല്കിയത്. പരാതി നല്കിയതിന്റെ പിറ്റേന്ന് ഷാനി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ ഷാനി മാനസികാസ്വസ്ഥ്യവും കാണിച്ചുതുടങ്ങി. പിന്നീട് കളമശ്ശേരിയിലെ മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോഴായിരുന്നു അറസ്റ്റ് നടന്നത്. അറസ്റ്റ് നടന്നെങ്കിലും മരണം സംബന്ധിച്ച ദുരൂഹത ഇപ്പോഴും വിട്ടൊഴിയുന്നില്ല.

മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ മാതാവ് ഷാനിയില്‍നിന്നും മൊഴിയെടുക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ഗോവണിയില്‍നിന്നും വീണു മരിച്ചെന്ന് കരുതി സംസ്‌കരിച്ചതിന് ശേഷമാണ് കുട്ടിയെ അമ്മ ഷാനി കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തിയത്. അച്ഛന്‍ വിപിന്‍ നല്‍കിയ പരാതിയില്‍ അമ്മയെ അറസ്റ്റ് ചെയ്‌തെങ്കിലും കൊലപാതക കാരണം വ്യക്തമല്ല.

ഷാനി ഇപ്പോള്‍ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ റിമാന്‍ഡിലാണ്. പോലീസ് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഷാനി നല്‍കിയത്. ഇവരുടെ രോഗം തീവ്രമല്ലെന്ന നിലപാടിലാണ് ഇവരെ ചികിത്സിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ എന്നാണു വിവരം. കുട്ടി ഗോവണിയില്‍നിന്നും വീണ് പരുക്കേറ്റ് മരിച്ചുവെന്നാണ് ഷാനി ആദ്യം പറഞ്ഞിരുന്നത്. ഷാനിയും ആവണിയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയിലും ഇതുതന്നെയാണു ഷാനി ആവര്‍ത്തിച്ചത്. സംസ്‌കാരം കഴിഞ്ഞതിനുശേഷം ബന്ധുക്കളും വീട്ടുകാരും കാര്യങ്ങള്‍ വിശദമായി ചോദിച്ചപ്പോള്‍ ഷാനി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്.

താന്‍ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കാലില്‍ പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് കുതറിയപ്പോള്‍ കുട്ടി തെറിച്ചു വീണതാണെന്നും ഷാനി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് അടിച്ചിലി പെരുമനപറമ്പില്‍ വിപിനും സംശയം തോന്നിയത്. ഇതിനിടെ മാനസിക രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഷാനിയെ ഭര്‍ത്താവ് ചെങ്ങമനാടുള്ള അവരുടെ വീട്ടിലാക്കുകയും ചെയ്തു. ഷാനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വിപിന്‍ കൊരട്ടി പോലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ് ഷാനി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലാകുകയും ചെയ്തു.

പോലീസ് ചോദ്യം ചെയ്തപ്പോഴെല്ലാം ഷാനി പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്. ഇതിനിടെ നാട്ടില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. കളമശേരിയിലെ മാനസിക രോഗാശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത ഷാനിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഷാനിയെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. ഇനി പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ ഷാനിയെ ചോദ്യം ചെയ്യൂ എന്നാണ് വിവരം. ഷാനി ആവണിയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് പോലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.

Thrissur
English summary
7 years old girl's murdered in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X