മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ
ഷോളയാര്‍: കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 8 കിലോമീറ്ററോളം പിറകോട്ട് ഓടിച്ച് സ്വകാര്യബസ്. ചാലക്കുടി വാല്‍പ്പാറ പാതയിലാണ് സംഭവം. ബസിന് നേരെ പാഞ്ഞടുത്ത കബാലി എന്ന ആനയില്‍ നിന്ന് രക്ഷപ്പെടാനാണ് ബസ് ഡ്രൈവര്‍ ഈ സാഹസം കാണിച്ചത്.
ചാലക്കുടി വാല്‍പാറ പാതയില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസിനാണ് കാട്ടാനായില്‍ നിന്ന് രക്ഷ നേടാന്‍ 8 കിലോമീറ്ററോളം റിവേഴ്‌സ് ഗിയറില്‍ ഓടേണ്ടി വന്നത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെയുള്ള 8 കിലോമീറ്ററാണ് സ്വകാര്യ ബസ് സാഹസികമായി പിറകോട്ട് ഒാടിയത്.

കൊടും വളവുകളുള്ള ഇടുങ്ങിയ വഴിയായതിനാല്‍ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലായിരുന്നു. ഇതിനാലാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. ബസിന് പിന്നിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ വഴിമാറ്റി വിടുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ബസിനൊപ്പം കബാലിയും നടന്നു വന്നു.

പിന്നീട് ആനക്കയം ഭാഗത്തെത്തിയപ്പോള്‍ കബാലി കാട്ടിലേക്ക് കടന്നതോടെ ആണ് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും ആശ്വാസമായത്. ഇതിന് പിന്നാലെ ഇന്നലെ രാത്രി കെ എസ് ആര്‍ ടി സി ബസിന് നേരേയും കാട്ടാനയുടെ ആക്രമണമുണ്ടായി. കെ എസ് ആര്‍ ടി സിയും രാത്രിയില്‍ അല്‍പദൂരം പിറകോട്ട് ഓടിക്കേണ്ടി വന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അതിരപ്പള്ളി - മലക്കപ്പാറ പാതയില്‍ കബാലി ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് വനം വകുപ്പിന്റെ ജീപ്പ് ആന ആക്രമിക്കുന്നത്. അമ്പലപ്പാറ വൈദ്യുതി നിലയത്തിലും കബാലിയുടെ ആക്രമണമുണ്ടായിരുന്നു.

രണ്ട് വര്‍ഷമായി സ്ഥിരമായി പാതയില്‍ കബാലി തടസം സൃഷ്ടിക്കുന്നുണ്ട്. കബാലി ഒരു മാസത്തോളമായി മദപ്പാടിലാണെന്നും അതുകൊണ്ടാണ് അക്രമവാസന കാണിക്കുന്നത് എന്നുമാണ് വനം ജീവനക്കാര്‍ പറയുന്നുത്. ശല്യക്കാരനായ ഒറ്റയാനായ കാട്ടാനയ്ക്ക് കബാലി എന്ന് പേരിട്ടത് വനം വകുപ്പ് ജീവനക്കാരാണ്.

അതേസമയം ആന പകല്‍ സമയങ്ങളില്‍ പോലും ഭീഷണി ഉയര്‍ത്തുന്നതില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും പ്രതിഷേധമുണ്ട്. കുറച്ചുനാളുകളായി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ആക്രമിക്കുന്ന പതിവ് കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കാണുകയാണ് എന്നാണ് പലരും പറയുന്നത്.
കെ എസ് ആര്‍ ടി സി ബസ് പിറകോട്ടെടുക്കുന്ന വീഡിയോ












Click it and Unblock the Notifications